യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം: സംഘപരിവാര്‍ പ്രവര്‍ത്തകന് 10 വര്‍ഷം കഠിന തടവ്; പ്രജീഷ് എസ്ഡിപിഐ നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതി

ഒറ്റപ്പാലം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ സംഘപരിവാര്‍ പ്രവര്‍ത്തകന് 10 വര്‍ഷം കഠിനതടവും മുക്കാല്‍ ലക്ഷം രൂപ പിഴയും. പനമണ്ണ കോന്ത്രംകുണ്ട് ചാവക്കാട്ട് പറമ്പില്‍ പ്രജീഷിനെയാണ് (26) ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി സൈതലവി ശിക്ഷ വിധിച്ചത്. പ്രജീഷ് എസ്ഡിപിഐ മുന്‍ ജില്ലാ പ്രസിഡന്റ് ഇ എസ് ഖാജാ ഹുസൈന്‍ വധശ്രമത്തില്‍ രണ്ടാംപ്രതി കൂടിയാണ്.
വീട്ടാംപാറ കുന്നത്ത് സുധീഷിനെ (23) മാരകായുധം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും സുധീഷിനെ സ്‌കൂട്ടര്‍ നശിപ്പിക്കുകയും ചെയ്ത കേസിലാണ് വിധി. സ്‌കൂട്ടര്‍ നശിപ്പിച്ചതിന് ലക്ഷം രൂപയുമാണ് പിഴ.
കഴിഞ്ഞ വര്‍ഷം മെയ് 25ന് വൈകിട്ട് ഏഴിന് വീട്ടാംപ്പാറയിലായിരുന്നു സംഭവം. സുധീഷിന്റെ തലയില്‍ ചുമരിലും വെട്ടേറ്റിരുന്നു. പ്രജീഷിന്റെ സഹോദരന്‍ പ്രശാന്തിന്റെ മരണത്തിന് കാരണക്കാരന്‍ എന്ന് പറയപ്പെടുന്നവര്‍ക്കൊപ്പം സുധീഷ് കൂട്ടുകൂടി നടക്കുന്നു എന്ന പേരിലുണ്ടായ വൈരാഗ്യമാണ് വധശ്രമത്തന് പിന്നിലെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ഹരി അറിയിച്ചു.
RELATED STORIES
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
27 Sep 2023 4:57 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMT