Sub Lead

മോഷണശ്രമത്തിനിടെ മധ്യവയസ്‌കയെ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമം; 17 കാരന്‍ പിടിയില്‍

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭര്‍ത്താവ് പള്ളിയില്‍ പോയ സമയത്ത് ഒറ്റയ്ക്കായിരുന്ന സ്ത്രീയുടെ വീട്ടിലേക്ക് യുവാവ് പിന്‍വാതിലിലൂടെ കയറിവന്ന് ആക്രമിക്കുക ആയിരുന്നു.

മോഷണശ്രമത്തിനിടെ മധ്യവയസ്‌കയെ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമം; 17 കാരന്‍ പിടിയില്‍
X

കൊണ്ടോട്ടി: നിലമ്പൂര്‍ മമ്പാട് 55 കാരിയായ വീട്ടമ്മയെ ദേഹോപദ്രവം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ 17 കാരന്‍ പോലിസ് പിടിയില്‍. പ്രതിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് തോള്‍ എല്ലിനും തലയോട്ടിക്കും സാരമായി പരിക്കേറ്റു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭര്‍ത്താവ് പള്ളിയില്‍ പോയ സമയത്ത് ഒറ്റയ്ക്കായിരുന്ന സ്ത്രീയുടെ വീട്ടിലേക്ക് യുവാവ് പിന്‍വാതിലിലൂടെ കയറിവന്ന് ആക്രമിക്കുക ആയിരുന്നു. ചുറ്റിക കൊണ്ട് തലക്കടിച്ചു വീഴ്ത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. ഇതിനിടയില്‍ ലൈംഗികമായി പീഡിപ്പിക്കാനും ശ്രമമുണ്ടായി. പ്രതി വീട്ടിലുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയും ചെയ്തു.

പള്ളിയില്‍ നിന്നും തിരികെ വന്ന ഭര്‍ത്താവ് ആണ് സ്ത്രീ പരിക്കേറ്റ് ഗുരുതര അവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. വീട്ടമ്മ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെയെ ജില്ലാ പോലിസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നേതൃത്തിലുള്ള എസ്‌ഐ നവീന്‍ ഷാജ്, എം അസൈനാര്‍, എസ്‌സിപിഒ എന്‍ പി സുനില്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘം കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് സാഹസികമായി പിടികൂടിയത്.

കവര്‍ച്ചചെയ്ത രണ്ട് മൊബൈല്‍ഫോണുകളില്‍ ഒരെണ്ണം മഞ്ചേരി മൊബൈല്‍ ഷോപ്പിലും മറ്റൊരെണ്ണം കോഴിക്കോട് ഒരു സുഹൃത്തിനും വിറ്റതായി പ്രതി മൊഴി നല്‍കി. പ്രതി കോഴിക്കോട് പന്തീരാങ്കാവ് പൊലീസില്‍ ബൈക്ക് മോഷണ കേസില്‍ പിടിയിലായ ആളാണ്. സ്വന്തമായി ബൈക്ക് വാങ്ങാന്‍ പണം കണ്ടെത്താനാണ് മോഷണം നടത്താന്‍ എത്തിയതെന്നാണ് പ്രതി പോലിസിനോട് പറഞ്ഞത്. പ്രതിയെ തെളിവെടുപ്പിന് ശേഷം ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കും.

വീട്ടില്‍ കയറി ആക്രമിക്കുക, പീഡിപ്പിക്കുക, മോഷണം നടത്തുക തുടങ്ങിയ വിവിധ കുറ്റങ്ങള്‍ ആണ് പ്രതിക്ക് എതിരെ പോലിസ് ചുമത്തിയിട്ടുള്ളത്. സംഭവ സ്ഥലം ഉയര്‍ന്ന ഉദ്യോഗസ്ഥരും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സന്ദര്‍ശിച്ചു തെളിവുകള്‍ ശേഖരിച്ചു.

Next Story

RELATED STORIES

Share it