Sub Lead

അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍ കൊല: സമഗ്രാന്വേഷണം വേണമെന്ന് എസ് ഡി പി ഐ

സാമൂഹിക നീതിക്കും തുല്യാവസരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്നവരെയും സമരം ചെയ്യുന്നവരെയും കള്ളക്കേസ് ചുമത്തി ജയിലിലടയ്ക്കുന്നതും വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നുകളയുന്നതും രാജ്യത്ത് വ്യാപകമാവുകയാണ്. ഇതിനെതിരേ നിലപാടെടുക്കേണ്ട ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പോലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. മനുഷ്യാവകാശത്തിനും ജനാധിപത്യ കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമാണ് ഇത്തരം ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന കൊലപാതകങ്ങള്‍. തോക്ക് കൊണ്ട് ഒരു ചിന്തയേയും ഇല്ലാതാക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം കമ്യൂണിസ്റ്റുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് ഖേദകരമാണ്.

അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍ കൊല: സമഗ്രാന്വേഷണം വേണമെന്ന് എസ് ഡി പി ഐ
X

കോഴിക്കോട്: അട്ടപ്പാടിയില്‍ മാവോവാദികളെന്ന പേരില്‍ സ്ത്രീകളുള്‍പ്പെടെ നാലുപേരെ വെടിവച്ചു കൊന്ന സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് എസ് ഡിപി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും വാളയാറില്‍ രണ്ട് ദലിത് പെണ്‍കുട്ടികള്‍ പീഢനത്തിരയായി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ പോക്‌സോ കോടതി വെറുതെവിട്ടതും സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ത്തിരിക്കുന്ന സാഹചര്യത്തിലുണ്ടായ വെടിവയ്പ്പും കൊലപാതകവും നിരവധി സംശയങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലിസ് നിഷ്‌കരുണം മനുഷ്യനെ വെടിവച്ചു കൊല്ലുന്നത് ഇനിയും ആവര്‍ത്തിച്ചുകൂടാ. സ്ത്രീകളുള്‍പ്പെടെയുള്ളവരെ കണ്ടിടത്തുവച്ച് വെടിവച്ചുകൊല്ലാന്‍ പോലിസിന് ആരാണ് അധികാരം നല്‍കിയതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. കൊല്ലപ്പെട്ട മണിവാസകം കീഴടങ്ങാന്‍ എത്തിയതായിരുന്നുവെന്ന് മധ്യസ്ഥ ശിവാനിയുടെ വെളിപ്പെടുത്തല്‍ വലിയ ഗൂഢാലോചനയുടെ സൂചനയാണ് നല്‍കുന്നത്.

ജനാധിപത്യ ഭരണകൂടം നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകള്‍ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. സാമൂഹിക നീതിക്കും തുല്യാവസരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്നവരെയും സമരം ചെയ്യുന്നവരെയും കള്ളക്കേസ് ചുമത്തി ജയിലിലടയ്ക്കുന്നതും വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നുകളയുന്നതും രാജ്യത്ത് വ്യാപകമാവുകയാണ്. ഇതിനെതിരേ നിലപാടെടുക്കേണ്ട ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പോലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. മനുഷ്യാവകാശത്തിനും ജനാധിപത്യ കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമാണ് ഇത്തരം ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന കൊലപാതകങ്ങള്‍. തോക്ക് കൊണ്ട് ഒരു ചിന്തയേയും ഇല്ലാതാക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം കമ്യൂണിസ്റ്റുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് ഖേദകരമാണ്. പോലിസിന് അമിതാധികാരം നല്‍കുന്നത് സംസ്ഥാനത്ത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. വലിയ ജനകീയ സമരങ്ങളിലൂടെയാണ് സംസ്ഥാനം ഇന്ന് അനുഭവിക്കുന്ന ഔന്നത്യം നേടിയെടുത്തതെന്ന സത്യം പിണറായി മറക്കരുത്. കുറ്റവാളികളാണെങ്കില്‍ ജുഡീഷ്യറിയാണ് അവര്‍ക്കെതിരേ ശിക്ഷ വിധിക്കേണ്ടത്. ജുഡീഷ്യറിക്കു പുറത്ത് വധശിക്ഷ നടപ്പാക്കുന്നത് പ്രാകൃതവും മനുഷ്യത്യവിരുദ്ധവുമാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇത്തരത്തില്‍ മാവോവാദ ബന്ധം ആരോപിച്ച് സംസ്ഥാനത്ത് കൊല്ലപ്പെട്ടത് രണ്ട് വനിതകളടക്കം ഏഴ് പേരാണ്. കൊല്ലപ്പെട്ടവരാരും ചെറുത്തുനില്‍പ്പ് നടത്തിയിട്ടില്ല എന്നതും വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം ശരിവയ്ക്കുന്നു. സമഗ്രാന്വേഷണത്തിലൂടെ വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ഇനിയും ആവര്‍ത്തിക്കാതിരിക്കാനുമുള്ള സത്വര നടപടികളെടുക്കാനും രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുവരണം. സംസ്ഥാനത്ത് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




Next Story

RELATED STORIES

Share it