Sub Lead

സിഖുകാര്‍ക്കെതിരായ ആക്രമണം: എസ് ഡിപിഐ അപലപിച്ചു

സിഖുകാര്‍ക്കെതിരായ ആക്രമണം: എസ് ഡിപിഐ അപലപിച്ചു
X

ന്യൂഡല്‍ഹി: കാബൂളിലെ സിഖ് സഹോദരന്മാര്‍ക്കെതിരായ ക്രൂരമായ ആക്രമണത്തെ എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി അപലപിച്ചു. മതപരമായ സ്ഥലത്ത് സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നത് ക്രൂരവും ഞെട്ടിക്കുന്നതുമാണ്. കൊല്ലപ്പെട്ട നിരപരാധികളുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. അവരെ അനുശോചനം അറിയിക്കുന്നു. വേദനാജനകമായ സംഭവത്തില്‍ സിഖ് സമൂഹത്തോടൊപ്പം നില്‍ക്കാന്‍ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നതായും ഫൈസി വ്യക്തമാക്കി.




Next Story

RELATED STORIES

Share it