തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‌രിവാളിന് നേരെ ആക്രമണം
വടക്കന്‍ ഡല്‍ഹിയിലെ മോത്തി നഗറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം.
BY SRF4 May 2019 1:23 PM GMT

X
SRF4 May 2019 1:23 PM GMT
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണം. വടക്കന്‍ ഡല്‍ഹിയിലെ മോത്തി നഗറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം.
തുറന്ന വാഹനത്തില്‍ നിന്ന് ആളുകളോട് സംസാരിച്ചു കൊണ്ടിരിക്കെ വാഹനത്തിലേക്ക് ചാടിക്കയറിയ സുരേഷ് എന്നയാള്‍ മുഖത്തടിക്കുകയായിരുന്നു. ഇയാളെ പോലിസ് പിടികൂടി. പ്രതിയെ പോലിസ് മോത്തി നഗര്‍ സ്‌റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം, കെജ്‌രിവാളിനെതിരായ ആക്രമണം പ്രതിപക്ഷം ആസൂത്രണം ചെയ്തതാണെന്ന് എഎപി ആരോപിച്ചു. 2014ലും കെജ്‌രിവാളിന് നേരെ ഡല്‍ഹിയില്‍ ആക്രമണമുണ്ടായിരുന്നു. 2014ല്‍ ഡല്‍ഹി ദക്ഷിണ്‍പുരിയില്‍ റോഡ് ഷോയ്ക്കിടെ അക്രമി കെജ്‌രിവാളിന്റെ കഴുത്തിന് അടിക്കുകയായിരുന്നു.
Next Story
RELATED STORIES
വിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMTഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച് ഇന്ത്യന്‍ വനിതകള്‍;...
25 Sep 2023 11:05 AM GMTഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTമകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍...
25 Sep 2023 7:01 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMT