- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ രണ്ടിടത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ ആക്രമണം
കടമ്പൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു നേരെ ആര്‍എസ്എസ് ആക്രമണം

കണ്ണൂര്‍: ജില്ലയില്‍ രണ്ടിടത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ ആക്രമണം. തലശ്ശേരിക്കു സമീപം തിരുവങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിനു നേരെ വൈകിട്ട് ആറോടെയാണ് ആക്രമണമുണ്ടായത്. പ്രകടനമായെത്തിയ സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൂട്ട് തകര്‍ത്ത് അകത്തുകയറിയ അക്രമികള്‍ ഓഫിസിലെ ഫാനുകളും ലൈറ്റുകളും അടിച്ചുതകര്‍ത്തു. അകത്ത് സൂക്ഷിച്ചിരുന്ന പെയിന്റുകളും നശിപ്പിച്ചതായും ടൈല്‍സുകള്‍ മോഷണം പോയതായും നേതാക്കള്‍ ആരോപിച്ചു. സംഘം സമീപത്തെ ആയുര്‍വേദ മെഡിക്കല്‍ ഗോഡൗണിന്റെ വാതിലും ജനല്‍ ചില്ലുകളും തകര്‍ത്തതായും പരാതിയുണ്ട്. പട്ടാനൂര്‍ കൊളപ്പയില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെയും ആക്രമണമുണ്ടായി. സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നും ഓഫിസിനു മുന്നിലുള്ള കൊടിമരം നശിപ്പിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അതിനിടെ, കടമ്പൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്രീജിത്തിനെയാണ് ആക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ ശ്രീജിത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ അഖില്‍, നിഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണമെന്നു കോണ്‍ഗ്രസ് ആരോപിച്ചു. അക്രമസംഭവങ്ങളില്‍ കെ സുധാകരന്‍ എംപി, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി എന്നിവര്‍ പ്രതിഷേധിച്ചു.
Attack on Congress offices in Kannur
RELATED STORIES
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ ഉല്‍സവത്തിനിടെ തിക്കുംതിരക്കും;...
27 Jun 2025 5:52 PM GMTവെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് ഞെട്ടല്‍; സൂപ്പര്‍താരത്തിനെതിരേ ലൈംഗിക...
27 Jun 2025 5:38 PM GMTവി എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
27 Jun 2025 4:20 PM GMT53 കോടിയുടെ സ്വര്‍ണ കൊള്ള: ബാങ്ക് മാനേജര്‍ അടക്കം മൂന്നു പേര്...
27 Jun 2025 4:13 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: സാക്ഷി വിസ്താരം ജൂലൈ ഒന്നിന് തുടങ്ങും
27 Jun 2025 4:02 PM GMTഎറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
27 Jun 2025 2:44 PM GMT