Sub Lead

വിഎച്ച്പി യോഗത്തില്‍ രാമക്ഷേത്ര നിര്‍മാണത്തെ ചൊല്ലി കയ്യാങ്കളി

ക്ഷേത്രനിര്‍മാണത്തിന് ഏതാനും മാസങ്ങള്‍കൂടി കാത്തിരിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

വിഎച്ച്പി യോഗത്തില്‍ രാമക്ഷേത്ര   നിര്‍മാണത്തെ ചൊല്ലി കയ്യാങ്കളി
X

പ്രയാഗ് രാജ്: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ കുംഭമേളക്കിടെ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ധര്‍മ സഭയില്‍ (മത സമ്മേളനം) കയ്യാങ്കളി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ തിയ്യതിയെ ചൊല്ലിയാണ് ധര്‍മസഭാ പ്രതിനിധികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ക്ഷേത്രനിര്‍മാണത്തിന് ഏതാനും മാസങ്ങള്‍കൂടി കാത്തിരിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

ക്ഷേത്രനിര്‍മാണത്തിന് കൃത്യമായ തിയ്യതി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ഇരിപ്പിടങ്ങളില്‍നിന്നെഴുന്നേറ്റ് ബഹളംവച്ചതോടെ യോഗം ബഹളത്തില്‍മുങ്ങി. ബഹളമുണ്ടായക്കിവരെ വിഎച്ച്പി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് പുറത്താക്കാന്‍ ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

ഒരു വര്‍ഷത്തിനകം എന്തെങ്കിലും ചെയ്യണം. അഞ്ചോ ആറോ മാസങ്ങള്‍ക്ക് മുമ്പ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കേണ്ടതായിരുന്നു. അന്നു നടന്നില്ലെന്നു മാത്രമല്ല വീണ്ടും തിയ്യതി മാറ്റികൊണ്ടിരിക്കുകയാണ് ഇത് അംഗീകരിക്കാനാവില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കി. അയോധ്യയിലെ ക്ഷേത്രം നിര്‍മിക്കുന്നതില്‍ നരേന്ദ്രമോദിയുടെ സര്‍ക്കാരിനുമാത്രമാണ് താല്‍പര്യമെന്ന് 5000ത്തോളം വരുന്ന പ്രതിനിധികളോട് നേരത്തേ മോഹന്‍ ഭഗവത് വ്യക്തമാക്കിയിരുന്നു.

ലക്ഷക്കണക്കിനു പേര്‍ പങ്കെടുക്കുന്ന കുംഭമേളയെ രാമക്ഷേത്ര നിര്‍മാണത്തിനു സമ്മര്‍ദം ചെലുത്താനുള്ള വേദിയായി പല തീവ്രഹിന്ദുസംഘടനകളും ദുരുപയോഗപ്പെടുത്തുന്നുണ്ട്. രാമക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി വിഎച്ച്പി ആദ്യമായല്ല സമ്മേളനം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 21ന് അയോധ്യയിലേക്ക് മാര്‍ച്ച് നടത്തി രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്നും കഴിഞ്ഞ ദിവസം ദ്വാരക ശാരദ പീഠം മഠാധിപതി സ്വരൂപാനന്ദ സരസ്വതി പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it