Big stories

ഗ്രീസില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 29 മരണം; 85 പേര്‍ക്ക് പരിക്ക്

ഗ്രീസില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 29 മരണം; 85 പേര്‍ക്ക് പരിക്ക്
X

ഏഥന്‍സ്: ഗ്രീസില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 29 പേര്‍ മരിച്ചു. 85 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗ്രസീലെ ലാറിസയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയിലായിരുന്നു അപകടം. പാസഞ്ചര്‍ ട്രെയിന്‍ എതിരേ വന്ന ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിരവധി കോച്ചുകള്‍ പാളം തെറ്റി. മൂന്നെണ്ണം തീപ്പിടിച്ചുകത്തി. പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യത്തെ നാല് കോച്ചുകള്‍ പാളം തെറ്റി. ഇതില്‍ രണ്ട് എണ്ണം പൂര്‍ണമായും തകര്‍ന്നു.

തെസലോനിക്കിക്കും ലാറിസയ്ക്കുമിടയില്‍ സഞ്ചരിക്കുകയായിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ 350 ഓളം പേരാണുണ്ടായിരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. 250 യാത്രക്കാരെ രക്ഷിച്ചുവെന്ന് സുരക്ഷാസേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഗ്രീക്ക് ഫയര്‍ സര്‍വീസ് അറിയിച്ചു.

Next Story

RELATED STORIES

Share it