- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിയും അമിത്ഷായും കൃഷ്ണനും അര്‍ജുനനും: രജനികാന്തിനെതിരേ അസദുദ്ദീന്‍ ഉവൈസി
അനുച്ഛേദം 370ലെ വ്യവസ്ഥകള്‍ റദ്ദ് ചെയ്തതിന് മോദിയെയും അമിത് ഷായെയും കൃഷ്ണനും അര്‍ജുനനും എന്നാണ് തമിഴ്‌നാട്ടിലെ ഒരു സിനിമാ താരം വിളിച്ചത്. അപ്പോള്‍ ഈ സാഹചര്യത്തിലെ പാണ്ഡവരും കൗരവരും ആരാണെന്നും ഈ രാജ്യത്ത് മറ്റൊരു മഹാഭാരത യുദ്ധമാണോ നിങ്ങള്‍ക്ക് ആവശ്യമെന്ന് വ്യക്തമാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
ഹൈദരാബാദ്: സര്‍ക്കാരിന്റെ കശ്മീര്‍ തീരുമാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൃഷ്ണനോടും അര്‍ജുനനോടും ഉപമിച്ച സിനിമാ താരം രജനീകാന്തിനെതിരേ വിമര്‍ശനവുമായി ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസി.
അനുച്ഛേദം 370ലെ വ്യവസ്ഥകള്‍ റദ്ദ് ചെയ്തതിന് മോദിയെയും അമിത് ഷായെയും കൃഷ്ണനും അര്‍ജുനനും എന്നാണ് തമിഴ്‌നാട്ടിലെ ഒരു സിനിമാ താരം വിളിച്ചത്. അപ്പോള്‍ ഈ സാഹചര്യത്തിലെ പാണ്ഡവരും കൗരവരും ആരാണെന്നും ഈ രാജ്യത്ത് മറ്റൊരു മഹാഭാരത യുദ്ധമാണോ നിങ്ങള്‍ക്ക് ആവശ്യമെന്ന് വ്യക്തമാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ഈദ് ആഘോഷത്തോടനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് ഉവൈസി രജനിയെ വിമര്‍ശിച്ചത്.
ഈ സര്‍ക്കാരിന് കശ്മീരികളോട് സ്‌നേഹമില്ല.അവര്‍ കശ്മീരിലെ മണ്ണിനെയാണ് സ്‌നേഹിക്കുന്നത്. അവിടത്തെ ജനങ്ങളെയല്ല, അവര്‍ അധികാരത്തെ സ്‌നേഹിക്കുന്നു, പക്ഷേ നീതിയെ സ്‌നേഹിക്കുന്നില്ല. അധികാരം നിലനിര്‍ത്താന്‍ മാത്രം ആഗ്രഹിക്കുന്നു. എന്നാല്‍ ആരും എക്കാലത്തും ജീവിക്കുകയോ ഭരിക്കുകയോ ചെയ്യില്ലെന്ന് അവരെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഉവൈസി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















