Sub Lead

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം; മൂന്നു ആക്റ്റീവിസ്റ്റുകള്‍ക്കെതിരേ അസം പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി

ഗുവാഹട്ടിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹിരണ്‍ ഗൊഹെയില്‍, അഖില്‍ ഗോഗോയി, മന്‍ജീത്ത് മഹ്നാത്ത എന്നിവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം;  മൂന്നു ആക്റ്റീവിസ്റ്റുകള്‍ക്കെതിരേ അസം  പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി
X
ഗുവാഹട്ടി: വിവാദമായ പൗരത്വ ഭേദഗതി ബില്ല് -2016നെതിരേ ശക്തിപ്രാപിക്കുന്ന പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മൂന്നു സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരേ അസം പോലിസ് രാജ്യദ്രോഹത്തിന് കേസെടുത്തു.

മൂന്നു അയല്‍രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റര്‍ക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ബില്ല് ചൊവ്വാഴ്ചയാണ് ലോക്‌സഭാ പാസാക്കിയത്. ഗുവാഹട്ടിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹിരണ്‍ ഗൊഹെയില്‍, അഖില്‍ ഗോഗോയി, മന്‍ജീത്ത് മഹ്നാത്ത എന്നിവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആഴ്ചയുടെ തുടക്കത്തില്‍ ഗുവാഹത്തിയില്‍നടന്ന പൊതുയോഗത്തില്‍ സര്‍ക്കാരിനെതിരേ വിവാദ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ്് ഗൊഹെയിലിനെതിരേ ലതാഷില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

അസമിന്റെ പരമാധികാരത്തിനെതിരായ ആശയങ്ങള്‍ ഉയര്‍ത്തിയെന്നാരോപിച്ചാണ് മറ്റു രണ്ടു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം, ലോക്‌സഭാ വിവാദ ബില്ല് പാസാക്കിയ രണ്ടാം ദിനവും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം പടരുകയാണ്. ഗുവാഹത്തിയില്‍ സെക്രട്ടേറിയറ്റിനു മുന്നിലെ റോഡുകള്‍ പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തി.

Next Story

RELATED STORIES

Share it