മലപ്പുറത്ത് ആളുമാറി അറസ്റ്റ്; ഭാര്യയുടെ പരാതിയില്‍ ജയിലിലടച്ചത് മറ്റൊരാളെ
BY BSR23 May 2024 1:04 PM GMT
![മലപ്പുറത്ത് ആളുമാറി അറസ്റ്റ്; ഭാര്യയുടെ പരാതിയില്‍ ജയിലിലടച്ചത് മറ്റൊരാളെ മലപ്പുറത്ത് ആളുമാറി അറസ്റ്റ്; ഭാര്യയുടെ പരാതിയില്‍ ജയിലിലടച്ചത് മറ്റൊരാളെ](https://www.thejasnews.com/h-upload/2024/05/23/220006-ponnani-police.webp)
X
BSR23 May 2024 1:04 PM GMT
പൊന്നാനി: ഭാര്യയുടെ പരാതിയില്‍ നിരപരാധിയെ ആളുമാറി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പൊന്നാനി പോലിസാണ് പുലിവാല് പിടിച്ചത്. ചെലവിന് നല്‍കുന്നില്ലെന്നു കാണിച്ച് ഭര്‍ത്താവിനെതിരേ ഐഷീബി കുടുംബകോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൊന്നാനി പോലിസ് വെളിയങ്കോട് സ്വദേശി ആലുങ്ങല്‍ അബൂബക്കര്‍ എന്ന 32 കാരനെയാണ് പിടികൂടിയത്. വടക്കേപ്പുറത്ത് അബൂബക്കറിന് പകരമാണ് ആളുമാറി മറ്റൊരു അബൂബക്കറിനെ പോലിസ് തിരൂരിലെ കുടുംബ കോടതിയില്‍ ഹാജരാക്കിയത്. കോടതി ഇയാള്‍ക്ക് 4 ലക്ഷം രൂപ പിഴയിടുകയും നല്‍കാത്ത പക്ഷം തടവിനും വിധിച്ചു. തുടര്‍ന്ന് ഇയാളെ തവനൂര്‍ ജയിലിലടച്ചു. യഥാര്‍ത്ഥ അബൂബക്കറാവട്ടെ ഗള്‍ഫിലാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT