Sub Lead

വസീം റിസ്‌വിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

ഉത്തര്‍പ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വസീം റിസ് വിയെ അറസ്റ്റ് ചെയ്യുക, അദ്ദേഹം പ്രസിദ്ധീകരിച്ച ഖുര്‍ആനിന്റെ പകര്‍പ്പുകള്‍ പിടിച്ചെടുക്കുകയും അത് പ്രചരിപ്പിക്കുന്നത് നിരോധിക്കുകയും ചെയ്യുക, ഇന്റര്‍നെറ്റില്‍ നിന്ന് ഇതു സംബന്ധിച്ച വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

വസീം റിസ്‌വിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
X

ലഖ്‌നൗ/ഡല്‍ഹി: ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ റാസ അക്കാദമി മേധാവി സയീദ് നൂരിയുടെ നിര്‍ദ്ദേശപ്രകാരം ഉത്തര്‍പ്രദേശ് ഷിയാ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വിക്കെതിരേ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചില്‍ ഹര്‍ജി ഫയല്‍ ചെയ്തു.മൂന്ന് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം സമര്‍പ്പിച്ചത്.

ഉത്തര്‍പ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വസീം റിസ് വിയെ അറസ്റ്റ് ചെയ്യുക, അദ്ദേഹം പ്രസിദ്ധീകരിച്ച ഖുര്‍ആനിന്റെ പകര്‍പ്പുകള്‍ പിടിച്ചെടുക്കുകയും അത് പ്രചരിപ്പിക്കുന്നത് നിരോധിക്കുകയും ചെയ്യുക, ഇന്റര്‍നെറ്റില്‍ നിന്ന് ഇതു സംബന്ധിച്ച വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

വീഡിയോ ക്ലിപ്പുകള്‍ ഒരു പ്രത്യേക സമൂഹത്തിനെതിരേ വിദ്വേഷം വളര്‍ത്തുന്നതാണെന്നും അവരുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഖുറാനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വസീം റിസ്‌വി സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. പ്രസ്തുത വാക്യങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആദ്യകാല ഇസ്‌ലാമിക കാലഘട്ടത്തിലെ ഖലീഫമാര്‍ അവരുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനായി ചേര്‍ത്തതാണെന്നുമാണ് റിസ്‌വിയുടെ അവകാശവാദം. എന്നാല്‍, കോടതി അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ തള്ളുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

Next Story

RELATED STORIES

Share it