- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചേര്‍ത്തലയിലെ ആര്‍എസ്എസ് കലാപകാരികളെ അറസ്റ്റ് ചെയ്യുക: എസ്ഡിപിഐ
പോലിസ് നിസ്സംഗത വെടിഞ്ഞ് കലാപത്തിന് ഉത്തരവാദികളായ ആര്‍എസ്എസ് ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം.

ആലപ്പുഴ: വയലാറിലും ചേര്‍ത്തലയുടെ പരിസര പ്രദേശങ്ങളിലും കലാപമഴിച്ചുവിട്ട ആര്‍എസ്എസ് കലാപകാരികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ റിയാസ് ആവശ്യപ്പെട്ടു. വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്. മുസ്‌ലിം സ്ഥാപനങ്ങളും വാഹനങ്ങളും തിരഞ്ഞുപിടിച്ച് നടത്തിയ ആക്രമണങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്.എസ്ഡിപിഐയുടെ രണ്ട് ഓഫിസുകളും സംഘപരിവാര്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ നേതാവ് ഉള്‍പ്പടെ കലാപത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ദൃശ്യ മാധ്യമങ്ങളിലെ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും അക്രമികളെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. പോലിസ് നിസ്സംഗത വെടിഞ്ഞ് കലാപത്തിന് ഉത്തരവാദികളായ ആര്‍എസ്എസ് ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം.
കേരളത്തില്‍ സംഘപരിവാര സംഘടനകള്‍ വന്‍ കലാപത്തിന് ആസൂത്രണം ചെയ്യുന്നു എന്നതിനെ ശരിവെക്കുന്നതാണ് വടക്കന്‍ ജില്ലകളില്‍ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. ജില്ലയിലെ ആര്‍എസ്എസ് കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യാന്‍ പോലിസ് തയ്യാറാകണം. ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന ആക്രമണങ്ങളില്‍ പങ്കെടുത്തവരുടെയും ഗൂഢാലോചന നടത്തിയ സംഘ്പരിവാര്‍ നേതാക്കളുടെയും അറസ്റ്റ് വൈകുന്നത് ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
പത്തനംതിട്ടയിലും കോട്ടയത്തും ദുരിതാശ്വാസ ക്യാംപുകളുള്ള ...
1 Jun 2025 4:47 PM GMTസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്ക്കാന് എംഡിഎംഎയുമായി എത്തിയ യുവാവ്...
1 Jun 2025 4:23 PM GMTനാവിക ഉദ്യോഗസ്ഥനെ കൊച്ചി കായലില്‍ കാണാതായി
1 Jun 2025 4:21 PM GMTവ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ മൂന്നു മുന്‍ പോലിസുകാര്‍ക്ക് തടവ്...
1 Jun 2025 3:34 PM GMTഷഹീദീന്‍ ഖുറൈശിയെ ബജ്റംഗ് ദളുകാര്‍ തല്ലിക്കൊന്ന സംഭവം; പ്രത്യേക...
1 Jun 2025 3:13 PM GMTഐപിഎല്‍; മഴ മുടക്കി ക്വാളിഫയര്‍ രണ്ട്; മഴ തുടര്‍ന്നാല്‍ മുംബൈക്ക്...
1 Jun 2025 3:06 PM GMT