- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാനല്‍ ചര്‍ച്ചയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു; അര്‍ണബ് ഗോസ്വാമിയുടെ ചാനല്‍ പൂട്ടിക്കുമെന്ന് ഷാ ഫൈസല്‍
റിപ്പബ്ലിക്ക് ടിവി സ്ഥാപകനും അവതാരകനുമായ അര്‍ണബ് ഗോസ്വാമി ചര്‍ച്ചയ്ക്കിടെ ഫൈസലിനെ രാജ്യദ്രോഹിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും യുഎസിലേക്ക് പോവാന്‍ ആവശ്യപ്പെട്ടതാണ് അസാധാരണ സംഭവങ്ങളിലേക്ക് ചര്‍ച്ചയെ കൊണ്ടെത്തിച്ചത്.
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്ന അസാധാരണ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ക്ഷണിച്ച ഐഎഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ ഷാ ഫൈസലിനെ രാജ്യദ്രോഹിയെന്ന് വിളിച്ച് അധിക്ഷേപിച്ച് റിപബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണബ് ഗോസാമി. ഗോസാമിയുടെ അധിക്ഷേപത്തില്‍ ക്ഷുഭിതനായ ഷാ ഫൈസല്‍ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയാല്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടിവി ചാനല്‍ പൂട്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റിപ്പബ്ലിക്ക് ടിവി സ്ഥാപകനും അവതാരകനുമായ അര്‍ണബ് ഗോസ്വാമി ചര്‍ച്ചയ്ക്കിടെ ഫൈസലിനെ രാജ്യദ്രോഹിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും യുഎസിലേക്ക് പോവാന്‍ ആവശ്യപ്പെട്ടതാണ് അസാധാരണ സംഭവങ്ങളിലേക്ക് ചര്‍ച്ചയെ കൊണ്ടെത്തിച്ചത്.
താങ്കള്‍ ഇന്ത്യയ്ക്ക് ഒപ്പമോ അതോ എതിരോ എന്ന് ഫൈസലിനോട് ചോദിച്ചാണ് റിപ്പബ്ലിക് ടിവിയില്‍ ഗോസ്വാമി ചര്‍ച്ച ആരംഭിച്ചത്. നിങ്ങളുടെ നിലപാടുകള്‍ വ്യക്തമായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചു. ഇന്ത്യയ്‌ക്കെതിരാണെങ്കില്‍ പരസ്യമായി പറയുക എന്നായിരുന്നു ഗോസ്വാമിയുടെ ആവശ്യം.ഗോസ്വാമി കശ്മീരിന്റെ ചരിത്രം ശരിയായി വായിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ കശ്മീര്‍ താഴ്‌വരയിലെ പ്രാദേശിക സംസ്‌കാരം മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് ഇതിന് ഫൈസല്‍ മറുപടി നല്‍കി.
തുടര്‍ന്ന് ക്ഷുഭിതനായ ഗോസാമി ഫൈസലിനെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ പണ്ട് ഫൈസലിനെ യുഎസിലേക്ക് പറഞ്ഞയച്ചതല്ലേ എന്ന ഗോസാമി ചോദിച്ചു. എന്നാല്‍ ഗോസ്വാമിയുടെ വാദം നിഷേധിച്ച ഫൈസല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ എങ്ങും പറഞ്ഞയിച്ചിട്ടില്ലെന്നും തന്റെ യുഎസ് സന്ദര്‍ശനം ഒരു എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായിരുന്നുവെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കി.
ഉത്തരം മുട്ടിയ ഗോസ്വാമി ഫൈസലിനെ രാജ്യദ്രോഹിയെന്ന് വിളിച്ച് അധിക്ഷേപിച്ചു. എന്നാല്‍ മീര്‍ ജാഫറിന്റെ ഭാഷ തന്നോട് ഉപയോഗിക്കരുതെന്നും അമേരിക്ക എന്ന് നിങ്ങള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നു. നിങ്ങല്‍ക്ക് അമേരിക്ക എന്താണു നല്‍കിയതെന്നും ഫൈസല്‍ മറുപടി നല്‍കി. കശ്മീരിലെ ഇന്ത്യയുടെ ഏറ്റവും മോശം അംബാസിഡറെന്നാണ് ഷാ ഫൈസല്‍ ഗോസാമിയെ ചര്‍ച്ചയില്‍ വിശേഷിപ്പിച്ചത്.
ചര്‍ച്ച കൂടുതല്‍ വഷളാവുകയും തുടര്‍ന്ന് ഇന്ത്യ വിട്ട് അമേരിക്കയില്‍ സ്ഥിരതാമസമാക്കാന്‍ ഗോസ്വാമി ഫൈസലിനോട് ആവശ്യപ്പെട്ടു ഇതിനു മറുപടി ആയാണ്, ഞാന്‍ അധികാരത്തില്‍ വരുന്ന ദിവസം നിങ്ങളുടെ ചാനല്‍ പൂട്ടിക്കുമെന്ന് ഫൈസല്‍ പറഞ്ഞത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















