Sub Lead

അരീക്കോട് ദുരഭിമാനക്കൊല: ആതിരയുടെ പിതാവ് രാജനെ വെറുതെവിട്ടു, തെളിവില്ലെന്ന് കോടതി

കേസില്‍ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയതോടെയാണ് തെളിവുകളുടെ അഭാവത്തില്‍ രാജനെ കോടതി വെറുതെവിട്ടത്.

അരീക്കോട് ദുരഭിമാനക്കൊല: ആതിരയുടെ പിതാവ് രാജനെ വെറുതെവിട്ടു, തെളിവില്ലെന്ന് കോടതി
X

മലപ്പുറം: അരീക്കോട് ദുരഭിമാന കൊലക്കേസില്‍ പ്രതി രാജനെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് രാജനെ വെറുതെ വിട്ടത്. കേസില്‍ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയതോടെയാണ് തെളിവുകളുടെ അഭാവത്തില്‍ രാജനെ കോടതി വെറുതെവിട്ടത്.

2018 മാര്‍ച്ച് 22നായിരുന്നു സംഭവം. വിവാഹത്തലേന്ന് മകള്‍ ആതിരയെ പിതാവ് രാജന്‍ കൊലപ്പെടുത്തുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജിലെ ജീവനക്കാരിയായിരുന്ന ആതിര ഇതര ജാതിയില്‍പ്പെട്ട ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിതാവ് രാജന്‍ ഇതിനെ എതിര്‍ത്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പോലിസും ബന്ധുക്കളും ചേര്‍ന്ന് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും വിവാഹം ഉറപ്പിക്കുകയുമായിരുന്നു. മാര്‍ച്ച് 23ന് നിശ്ചയിച്ചിരുന്ന വിവാഹത്തിന്റെ തലേദിവസം മദ്യപിച്ചെത്തിയ രാജന്‍ ആതിരയുടെ വിവാഹ വസ്ത്രമടക്കം കത്തിക്കുകയും അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ മകളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ദലിത് യുവാവിനെ വിവാഹം കഴിക്കുന്നതില്‍ രാജനുണ്ടായിരുന്ന എതിര്‍പ്പാണ്? ദുരഭിമാന കൊലയില്‍ എത്തിച്ചത്. എന്നാല്‍ കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ അമ്മ, സഹോദരന്‍, അമ്മാവന്‍ എന്നിവര്‍ പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു. ഇതും സംശത്തിന്റെ ആനുകൂല്യവും നല്‍കിയാണ് പ്രതി രാജനെ കോടതി വെറുതെ വിട്ടത്.

Next Story

RELATED STORIES

Share it