Sub Lead

കേരളത്തില്‍ അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കണം: ഖലീല്‍ ബുഖാരി തങ്ങള്‍

കേരളത്തില്‍ അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കണം: ഖലീല്‍ ബുഖാരി തങ്ങള്‍
X

മലപ്പുറം: സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാലോളി കമ്മീഷന്‍ ശിപാര്‍ശ ചെയ്ത അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ ഖലീല്‍ ബുഖാരി തങ്ങള്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഫിയസ്ത അറബിയ്യ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള തലത്തില്‍ അറബി ഭാഷയുടെ സ്വാധീനം വര്‍ധിച്ച് വരികയാണെന്നും ജാതിമത ഭേദമന്യേ അറബി ഭാഷ സ്വായത്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അറബി ഭാഷയും കേരളവും തമ്മിലുള്ള ബന്ധം സുദൃഢവും പഴമക്കമേറിയതുമാണ്. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറ് ഭാഷകളിലൊന്നായ അറബിയെ വര്‍ഗീയമായി വേര്‍തിരിക്കരുത്. അറബിക് സര്‍വകലാശാല കേവലം തിരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ഒതുങ്ങുന്ന വാഗ്ദാനമായി മാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അറബിക് വില്ലേജ് ഡയറക്ടര്‍ അബ്ദുസ്സമദ് സഖാഫി അല്‍ അഫഌി അധ്യക്ഷത വഹിച്ചു. ഡിസംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ടൂറിസം, തൊഴില്‍, വിദ്യാഭ്യാസം, ഗവേഷണം, അധ്യാപനം, വിവര്‍ത്തനം തുടങ്ങിയ 25 സെഷനുകളിലായി 46 പഠനങ്ങളാണ് നടക്കുക. അറബിക് കലിഗ്രഫി വര്‍ക്ക്‌ഷോപ്പ്, അറബിക് പവര്‍പോയിന്റ് പ്രസന്റേഷന്‍, രചനാ ക്യാമ്പുകള്‍, സാഹിത്യ കൂട്ടായ്മകള്‍, സെമിനാര്‍, അവാര്‍ഡ് ദാനം എന്നിവയാണ് പ്രധാന പരിപാടികള്‍.

ഉദ്ഘാടന ചടങ്ങില്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സൈതലവിക്കോയ കൊണ്ടോട്ടി, അബ്ദുല്ലത്വീഫ് പൂവ്വത്തിക്കല്‍, ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറി, ബഷീര്‍ സഅദി വയനാട്, അസ്ലം സഖാഫി മൂന്നിയൂര്‍, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അബ്ദുല്‍ ജലീല്‍ അസ്ഹരി, മഹ്മൂദുല്‍ ഹസന്‍ അസ്ഹരി പ്രസംഗിച്ചു. ഡിസംബര്‍ 30 ന് നടക്കുന്ന സമാപന സംഗമം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

Next Story

RELATED STORIES

Share it