കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: 'ശിരസ് ഛേദിച്ച് സര്‍വകലാശാല വളപ്പില്‍ വയ്ക്കും'; കണ്ണൂര്‍ വിസിക്ക് മാവോവാദികളുടെ പേരില്‍ വധഭീഷണി
പ്രിയക്ക് വഴിവിട്ട് നിയമനം നല്‍കിയാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് കത്തിലെ ഭീഷണി.
BY SRF23 Dec 2021 12:59 PM GMT

X
SRF23 Dec 2021 12:59 PM GMT
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന് മാവോവാദികളുടെ പേരില്‍ വധഭീഷണി. മാവോവാദി കബനീദളത്തിന്റെ പേരിലാണ് ഭീഷണിയെത്തിയത്. തപാല്‍വഴിയാണ് വിസിയുടെ ഓഫിസില്‍ ഭീഷണിക്കത്ത് ലഭിച്ചത്.
വൈസ് ചാന്‍സലറുടെ ശിരസ് ഛേദിച്ച് സര്‍വകലാശാല വളപ്പില്‍ വയ്ക്കുമെന്നാണ് കത്തിലുള്ളത്. സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമനം നല്‍കുന്നതിനെതിരേയും കത്തില്‍ പരാമര്‍ശമുണ്ട്.
പ്രിയക്ക് വഴിവിട്ട് നിയമനം നല്‍കിയാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് കത്തിലെ ഭീഷണി. കണ്ണൂര്‍ സിവില്‍ സ്‌റ്റേഷന്‍ പോസ്റ്റ് ഓഫിസില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് റിപോര്‍ട്ടുകള്‍. പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
കടയ്ക്കല്‍ സംഭവം അങ്ങിനെ ലഘൂകരിക്കാന്‍ കഴിയുന്ന ഒന്നല്ല;...
27 Sep 2023 11:16 AM GMT'സനാതനികള്‍ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില്‍ ...
6 Sep 2023 7:36 AM GMTമൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി...
21 Aug 2023 12:40 PM GMTആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMT