വാക്‌സിന്‍ വിരുദ്ധ നീക്കങ്ങള്‍ ലോകാരോഗ്യത്തിന് ഭീഷണിയായി മാറുന്നു: ഡബ്ല്യുഎച്ച്ഒ

ഇന്ത്യയില്‍ മാത്രമല്ല ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഇത്തരം നീക്കങ്ങള്‍ ശക്തമാണെന്നും സംഘടന റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഡബ്ല്യുഎച്ച്ഒ വാക്‌സിനോടുള്ള ഭയത്തെ 2019ലെ ആരോഗ്യ ഭീഷണികളില്‍ ആദ്യ പത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വാക്‌സിന്‍ വിരുദ്ധ നീക്കങ്ങള്‍ ലോകാരോഗ്യത്തിന്  ഭീഷണിയായി മാറുന്നു: ഡബ്ല്യുഎച്ച്ഒ

സാന്റിയാഗോ: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കെട്ടുകളുടെ അടിസ്ഥാനത്തില്‍ ആഗോള ആരോഗ്യത്തിന് 'ഭീഷണി' ആവുന്ന തരത്തില്‍ വാക്‌സിന്‍ വിരുദ്ധ നീക്കങ്ങള്‍ ശക്തിപ്രാപിക്കുന്നതായി ലോകാരാഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). ഇന്ത്യയില്‍ മാത്രമല്ല ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഇത്തരം നീക്കങ്ങള്‍ ശക്തമാണെന്നും സംഘടന റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഡബ്ല്യുഎച്ച്ഒ വാക്‌സിനോടുള്ള ഭയത്തെ 2019ലെ ആരോഗ്യ ഭീഷണികളില്‍ ആദ്യ പത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി മലിനീകരണം, ഡങ്കി, പ്രാഥമി ആരോഗ്യ സൗകര്യങ്ങളിലെ അപര്യാപ്തത, എച്ച്‌ഐവി, ഇബോള, സാംക്രമിക രോഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പട്ടികയിലാണ് വാസ്‌കിന്‍ വിരുദ്ധ നീക്കത്തെ ഡബ്ല്യുഎച്ച്ഒ അടയാളപ്പെടുത്തുന്നത്.

വാക്‌സിനുകള്‍ ലഭ്യമായിരുന്നിട്ടും ഇതില്‍നിന്നു പുറംതിരിഞ്ഞുനില്‍ക്കുന്നത് വാക്‌സിനുകളാല്‍ ഒഴിവാക്കാവുന്ന രോഗങ്ങളെ നേരിടുന്നതില്‍ നേടിയ പുരോഗതിയെ തടസ്സപ്പെടുത്തുന്നതായി ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു. രോഗങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ വഴികളിലൊന്നാണ് വാക്‌സിന്‍. ഇതു കൊണ്ട് ഒരു വര്‍ഷം 20 മുതല്‍ 30 ലക്ഷം വരെ മരണങ്ങള്‍ ഒഴിവാക്കാനാവുന്നതായും ഡബ്ല്യുഎച്ച്ഒ രേഖകള്‍ വ്യക്തമാക്കുന്നു. വാക്‌സിനേഷന്‍ പദ്ധതികള്‍ക്ക് വന്‍ തോതില്‍ പ്രചരണം നല്‍കുമ്പോഴും 15 ലക്ഷത്തോളം പേര്‍ ഇതിനെ അവഗണിക്കുകയാണ്. 2017ല്‍ മാത്രം വാക്‌സിനുകള്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍ മാത്രം ബാധിച്ച് 1,10,000 പേര്‍ മരിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷവും കുട്ടികളാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

വാക്‌സിനുകളോടുള്ള അനാവശ്യ ഭീതിയുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വന്‍ തോതില്‍ വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന രാജ്യമായിട്ടും ഇന്ത്യയില്‍ ഒരു വിഭാഗം ഇതിനോട് പുറംതിരിഞ്ഞുനില്‍ക്കുകയാണ്. രാജ്യത്ത് വാക്‌സിനേഷന്‍ പദ്ധതി എത്താത്ത നിരവധി ഗ്രാമങ്ങളില്‍ ഇപ്പോഴും അവശേഷിക്കുന്നതായും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top