സൗദി കിരീടാവകാശി ഇന്ന് ഇന്ത്യയിലെത്തും; പുല്‍വാമ ആക്രമണവും ചര്‍ച്ചയാവും
പാകിസ്താന്‍ സന്ദര്‍ശനത്തിനുശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. നിരവധി മന്ത്രിമാരും വ്യാപാര പ്രമുഖരും അദ്ദേഹത്തോടൊപ്പമുണ്ടാവും.

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചൊവ്വാഴ്ച വൈകീട്ട് ഡല്‍ഹിയിലെത്തും. പാകിസ്താന്‍ സന്ദര്‍ശനത്തിനുശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. നിരവധി മന്ത്രിമാരും വ്യാപാര പ്രമുഖരും അദ്ദേഹത്തോടൊപ്പമുണ്ടാവും.
ബുധനാഴ്ച രാഷ്ട്രപതി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉഭയക്ഷിവ്യാപാരം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കും. ഭീകരത ഉള്‍പ്പടെ മേഖലയിലെ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ ഉണ്ടാകും. പുല്‍വാമ ആക്രമണവും ചര്‍ച്ചചെയ്യുമെന്നാണ് സൂചന.
പുല്‍വാമയിലെ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടലെടുത്തിട്ടുള്ള ഏറ്റുമുട്ടല്‍ അന്തരീക്ഷം ലഘൂകരിക്കുന്നതിന് ശ്രമം നടത്തുമെന്ന് ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷം സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏക വഴി ചര്‍ച്ച മാത്രമാണെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടിരുന്നു.
RELATED STORIES
ഉമ്മന്‍ ചാണ്ടിക്കെതിരെ അധിക്ഷേപം: നടന് വിനായകനെതിരെ പരാതി നല്കി...
20 July 2023 6:00 AM GMTപെണ്‍കരുത്തില്‍ പ്രകാശം പരക്കും: ബള്‍ബ് നിര്‍മ്മാണ യൂനിറ്റുമായി...
21 Aug 2022 2:23 PM GMTമുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും
8 Aug 2022 5:59 AM GMTകുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകലാസൃഷ്ടികള്‍ വാങ്ങാന്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ് ഫോം; വേറിട്ട...
22 July 2022 6:37 AM GMTമീന്‍വില്‍പ്പന 'ത്രീസ്റ്റാര്‍'; തൊഴില്‍ അഭിമാനമാക്കിയ വനിതകള്‍
20 July 2022 4:31 PM GMT