ലഹരി വിരുദ്ധ ബോധവല്‍ക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവല്‍ക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതസാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഭാവി സുരക്ഷിതമാക്കാന്‍ എല്ലാവരും ഒരുമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മതസാമുദായിക സംഘടനകളും സര്‍ക്കാരിന്റെ ലഹരിവിരുദ്ധ കാംപയിനിനു പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ലഹരി വിരുദ്ധ ബോധവല്‍ക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് പുറമേ ജനകീയ പങ്കാളിത്തത്തോടുകൂടിയുള്ള പ്രവര്‍ത്തനം അത്യാവശ്യമാണെന്ന് മതസാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മതസംഘടനകള്‍ക്കും ലഹരിവിരുദ്ധ കാഴ്ചപ്പാടാണ്. ഇതിനൊപ്പം ജനങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വിവിധ ക്ലാസുകള്‍, സണ്‍ഡേ സ്‌കൂളുകള്‍, മദ്‌റസ, ഇതര ധാര്‍മ്മിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ലഹരി വിരുദ്ധ ആശയങ്ങള്‍ പകര്‍ന്നുനല്‍കണം. സ്‌കൂളുകളില്‍ ആവശ്യമായ കൗണ്‍സിലര്‍മാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരയായ കുട്ടികളെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കണം. വിദ്യാര്‍ഥിയുവജന സംഘടനകളെ ലഹരി വിരുദ്ധ പോരാട്ടത്തില്‍ ഭാഗഭാക്കാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡി അഡിക്ഷന്‍ കേന്ദ്രങ്ങളും വ്യാപകമാക്കും.
RELATED STORIES
എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്‌കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMT