Sub Lead

മതംമാറ്റ വിരുദ്ധ നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമെന്ന് ഉവൈസി

മതംമാറ്റ വിരുദ്ധ നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമെന്ന് ഉവൈസി
X

ഹൈദരാബാദ്: ബിജെപി സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന മതംമാറ്റ വിരുദ്ധ നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. വിവാഹത്തിനു വേണ്ടിയുള്ള മതംമാറ്റം നിരോധിക്കുകയെന്നു പറഞ്ഞ് കൊണ്ടുവരുന്ന 'ലൗ ജിഹാദ്' തടയല്‍ നിയമത്തിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഭരണഘടന പ്രകാരമുള്ള മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് നിയമമെന്ന് വിമര്‍ശിച്ച ഉവൈസി, കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെ 'ക്രൂരം' എന്നും വിശേഷിപ്പിച്ചു. കര്‍ഷകര്‍ക്കും തൊഴിലിനും മിനിമം കൂലി നല്‍കുന്നതിനുള്ള നിയമങ്ങള്‍ കൊണ്ടുവരാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാവണം. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ആരെയും വിവാഹം കഴിക്കാം. മതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങളിലൂടെ ഭരണഘടനയെ പരിഹസിക്കുകയാണ് ബിജെപി. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന നിയമങ്ങളും ഓര്‍ഡിനന്‍സുകളും ഭരണഘടനാ വിരുദ്ധമാണ്. മുസ് ലിം സമുദായത്തോട് വിദ്വേഷാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഹൈദരാബാദ് എംപി കൂടിയായ ഉവൈസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരം നിയമങ്ങള്‍ യഥാക്രമം സമത്വത്തിനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21, 25 എന്നിവയുടെ നഗ്‌നമായ ലംഘനമാണ്. ഞാന്‍ ബിജെപിയെ വെല്ലുവിളിക്കുന്നു. കര്‍ഷകര്‍ക്ക് എംഎസ്പി നല്‍കുന്നതിന് നിങ്ങള്‍ എന്തുകൊണ്ട് ഒരു നിയമം ഉണ്ടാക്കുന്നില്ല. അതാണ് ഇപ്പോഴത്തെ ആവശ്യം. മോദി പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആഴ്ചകളായി ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രതിഷേധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഒരു ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചതിന് ഒരു മുസ് ലിം പുരുഷനെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ഉവൈസി സ്വാഗതം ചെയ്തു.

Anti-Conversion Laws In BJP States Unconstitutional: AIMIM Chief

Next Story

RELATED STORIES

Share it