Sub Lead

ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ക്ക് ജെഎന്‍യുവിന്റെ ഐക്യദാര്‍ഢ്യം; ഡല്‍ഹി പോലിസ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ

ഡല്‍ഹി പോലിസ് ആസ്ഥാനത്ത് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ധര്‍ണ നടത്തി.

ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ക്ക് ജെഎന്‍യുവിന്റെ ഐക്യദാര്‍ഢ്യം;  ഡല്‍ഹി പോലിസ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ
X

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പോലിസ് അഴിച്ചുവിട്ട നരനായാട്ടില്‍ പ്രതിഷേധിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍. ഡല്‍ഹി പോലിസ് ആസ്ഥാനത്ത് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ധര്‍ണ നടത്തി. ഉന്നത തല ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഉപരോധം. ജാമിഅയിലെ അപ്രഖ്യാപിത അടിയന്തിരാവസ്ഥ പിന്‍വലിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. ജെഎന്‍യുവിന് അകത്തുള്ള സബര്‍മതി ധാബയില്‍ നിന്നു പ്രകടനമായെത്തിയാണ് സമരം.

അതേസമയം, സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട മെട്രോ സ്‌റ്റേഷനുകളുടെ എണ്ണം ഏഴായി. സുഖദേവ് വിഹാര്‍, ജാമിയ മിലിയ ഇസ്ലാമിയ, ഒഖ്‌ല വിഹാര്‍, ഷഹീന്‍ ബാഘ്, വസന്ത് വിഹാര്‍, മുനിര്‍ക, അര്‍.കെ പുരം സ്‌റ്റേഷനുകളാണ് അടച്ചിട്ടത്. പ്രതിഷേധം കനത്തതോടെ നഗരത്തിലെ ഗതാഗതവും തടസ്സപ്പെട്ടു.

ഉന്നത തല ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഉപരോധം. ജാമിഅയിലെ അപ്രഖ്യാപിത അടിയന്തിരാവസ്ഥ പിന്‍വലിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. ജെഎന്‍യുവിന് അകത്തുള്ള സബര്‍മതി ധാബയില്‍ നിന്നു പ്രകടനമായെത്തിയാണ് ഉപരോധ സമരം.

അതേസമയം, സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട മെട്രോ സ്‌റ്റേഷനുകളുടെ എണ്ണം ഏഴായി. സുഖദേവ് വിഹാര്‍, ജാമിയ മിലിയ ഇസ്ലാമിയ, ഒഖ്‌ല വിഹാര്‍, ഷഹീന്‍ ബാഘ്, വസന്ത് വിഹാര്‍, മുനിര്‍ക, അര്‍.കെ പുരം സ്‌റ്റേഷനുകളാണ് അടച്ചിട്ടത്. പ്രതിഷേധം കനത്തതോടെ നഗരത്തിലെ ഗതാഗതവും തടസ്സപ്പെട്ടു.

ജാമിഅ കനത്ത പോലിസ് നിയന്ത്രണത്തില്‍

ജാമിയ കനത്ത പോലിസ് ബന്തവസ്സിലാണ്. നൂറുകണക്കിന് അര്‍ധസൈനികരാണ് പ്രദേശത്ത് നിലയുറപ്പിച്ചിട്ടുള്ളത്. പോലിസ് സര്‍വ്വകലാശാലയില്‍ കയറി ലൈബ്രറി അടിച്ചുതകര്‍ത്തെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. 104 വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയിലുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് നാല് കിലോ മീറ്റര്‍ ചുറ്റളവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറയുന്നു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസിന്റെ വെടിയേറ്റതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.വൈകുന്നേരം ആരംഭിച്ച പ്രതിഷേധം വലിയ തോതില്‍ അക്രമാസക്തമാവുകയായിരുന്നു.

നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി.പിന്നാലെ പോലിസുമായി കല്ലേറുമുണ്ടായി. ഇതോടെ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പോലിസ് വെടിയുതിര്‍ത്തതായും ആരോപണമുയര്‍ന്നു. ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് അകത്തേക്ക് കയറിയ പൊലീസ്, ലൈബ്രറിയിലടക്കം കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു.

നിരവധി പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. പ്രതിഷേധത്തില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എമാരും പങ്കെടുത്തിരുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ തങ്ങളല്ലെന്നും സര്‍വ്വകലാശാലയ്ക്ക് സമീപത്ത് താമസിക്കുന്നവരാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it