Sub Lead

പുന്ന നൗഷാദിന്റെ കൊലപാതകം: സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണമെന്ന് അനില്‍ അക്കര എംഎല്‍എ

പുന്ന മണിയെ മകളുടെ വീട്ടിലിട്ട് കൊലപ്പെടുത്തിയ കേസിലും ചാവക്കാട് എടക്കഴിയൂര്‍ നേര്‍ച്ചക്കിടെ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും പ്രതിയായ പുന്ന നൗഷാദ് കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. ചാവക്കാട് മേഖലയിലെ ക്വട്ടേഷന്‍ സംഘം തലവനുമായ പുന്ന നൗഷാദിന്റെ കൊലപാതകത്തില്‍ പ്രതികളാരും ഇതുവരെ പിടിയിലായിട്ടില്ല.

പുന്ന നൗഷാദിന്റെ കൊലപാതകം:  സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണമെന്ന് അനില്‍ അക്കര എംഎല്‍എ
X

തൃശൂര്‍: കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പുന്ന നൗഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണമെന്ന് അനില്‍ അക്കര എംഎല്‍എ.


'നൗഷാദിക്കയുടെ കൊലപാതകം സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണം. ഇവരുടെ അറിവില്ലാതെ ഇവര്‍ക്ക് പങ്കില്ലാതെ നൗഷാദിക്കയെ ആര്‍ക്കും കൊല്ലാനാകില്ല'. ഇതായിരുന്നു അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് താഴെ അനില്‍ അക്കര എംഎല്‍എക്കെതിരെ തെറിവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍ സജീവമായിട്ടുണ്ട്. പോസ്റ്റ് പിന്‍വലിക്കണമെന്നും സിപിഎമ്മിനെതിരേ വ്യാജ പ്രചാരണം നടത്തരുതെന്നും സിപിഎം അനുഭാവികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ടിപിയെ കൊല്ലുമ്പോഴും നിങ്ങള്‍ ഇങ്ങനെ തന്നെ ആയിരുന്നെന്ന് അനില്‍ അക്കര മറുപടി നല്‍കി.


അനില്‍ അക്കര എംഎല്‍എ സിപിഎമ്മിനെതിരെ നടത്തിയ ആരോപണം എന്ത് അറിവിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം തന്നെ വിശദീകരിക്കണമെന്ന് ഗുരുവായൂര്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ വി അബ്ദുള്‍ ഖാദര്‍ ആവശ്യപ്പെട്ടു.

അതേസമയം, നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ചാവക്കാട് മേഖലയിലെ ക്വട്ടേഷന്‍ സംഘം തലവനുമായ പുന്ന നൗഷാദിന്റെ കൊലപാതകത്തില്‍ ഇതുവരെ പ്രതികളാരും പിടിയിലായിട്ടില്ല. കൊലപാതകം, കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയത് ആരാണെന്ന് വ്യക്തമല്ല. പുന്ന മണിയെ മകളുടെ വീട്ടിലിട്ട് കൊലപ്പെടുത്തിയ കേസിലും ചാവക്കാട് എടക്കഴിയൂര്‍ നേര്‍ച്ചക്കിടെ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും പ്രതിയായ പുന്ന നൗഷാദ് കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ്സ് ആരോപിക്കുന്നത്.

ഗുരുവായൂര്‍ കോട്ടപ്പടിയില്‍, മകളുടെ വീട്ടിലെത്തിയ അച്ഛനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പുന്ന നൗഷാദ് അടക്കം അഞ്ച് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ അറസ്റ്റിലായിരുന്നു. ഗുരുവായൂര്‍ സിഐ കെ സുദര്‍ശനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചാവക്കാട് പുന്ന തിരുവത്ര വീട്ടില്‍ മണി (65)യെയാണ് പുന്ന നൗഷാദിന്റെ നേതൃത്വത്തിലെത്തിയ സംഘം കൊലപ്പെടുത്തിയത്. മണിയെയും മകള്‍ കോട്ടപ്പടി പൂക്കോട്ടില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ മിനി (31)യെയും മിനിയുടെ രണ്ടു മക്കള്‍ മണിയുടെ ഭാര്യ എന്നിവരെയാണ് പുന്ന നൗഷാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആക്രമിച്ചത്.

നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ചാവക്കാട് പുന്ന നൗഷാദിന്റെ കൊലപാതകം പാര്‍ട്ടിക്കുമേല്‍ ചാര്‍ത്താനുള്ള നീക്കം ദുഷ്ടലാക്കോടെയാണെന്ന് എസ്ഡിപിഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഇ എം അബ്ദുല്‍ ലത്തീഫും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it