Sub Lead

കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു; ആന്ധ്രയില്‍ വഖ്ഫ് ഭൂമി 15,000 ഏക്കര്‍ വര്‍ധിച്ചു

കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു; ആന്ധ്രയില്‍ വഖ്ഫ് ഭൂമി 15,000 ഏക്കര്‍ വര്‍ധിച്ചു
X

വിജയവാഡ: കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതിന് പിന്നാലെ ആന്ധ്രപ്രദേശിലെ വഖ്ഫ് ഭൂമി 15,000 ഏക്കര്‍ വര്‍ധിച്ചെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ എസ് കെ അബ്ദുല്‍ അസീസ്. നിലവില്‍ ആന്ധ്രപ്രദേശ് വഖ്ഫ് ബോര്‍ഡിന് കീഴില്‍ 81,000 ഏക്കര്‍ ഭൂമിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രേഖകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതും ഡിജിറ്റലൈസ് ചെയ്യുന്നതും ഗുണം ചെയ്‌തെന്നും അദ്ദേഹം അവകാശപ്പെട്ടു. നിയമപരമായ തര്‍ക്കങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ഡിജിറ്റലൈസ് ചെയ്ത രേഖകള്‍ സഹായകരമാവും.

കഴിഞ്ഞ വര്‍ഷം മാത്രം 2,000 കോടി രൂപ വിലമതിക്കുന്ന 953 ഏക്കര്‍ വഖ്ഫ് ഭൂമി കൈയ്യേറിയവര്‍ക്ക് നോട്ടിസ് നല്‍കിയെന്നും എസ് കെ അബ്ദുല്‍ അസീസ് പറഞ്ഞു. അതില്‍ 53 ഏക്കര്‍ ഭൂമി ബോര്‍ഡിന് തിരികെ ലഭിച്ചു. 900 ഏക്കറില്‍ നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വഖ്ഫ് സ്വത്തുക്കളില്‍ നിന്നുള്ള ആദായത്തിന്റെ ഏഴു ശതമാനമാണ് ബോര്‍ഡിന് ലഭിക്കുന്നത്. പക്ഷേ, ഈ തുക പോരാതെ വരുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Next Story

RELATED STORIES

Share it