Sub Lead

ആര്‍എസ്എസ് ശാഖയിലെ പീഡനം മൂലം യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കുടുംബത്തിന്റെ മൊഴിയെടുത്ത് പോലിസ്

ആര്‍എസ്എസ് ശാഖയിലെ പീഡനം മൂലം യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കുടുംബത്തിന്റെ മൊഴിയെടുത്ത് പോലിസ്
X

കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികപീഡനത്തിനിരയായ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബത്തിന്റെ മൊഴിയെടുത്ത് പോലിസ്. പൊന്‍കുന്നത്തെ വീട്ടിലെത്തിയാണ് തമ്പാനൂര്‍ പോലിസ് മൊഴികള്‍ രേഖപ്പെടുത്തിയത്. യുവാവിന്റെ അമ്മ, സഹോദരി, രണ്ടു സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നാണു മൊഴിയെടുത്തത്. യുവാവ് വിഷാദരോഗത്തിനു മരുന്നു കഴിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് ഇവര്‍ മൊഴി നല്‍കിയെന്നാണു വിവരം. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ആര്‍എസ്എസ് നേതാക്കളെ കുറിച്ച് ഇവര്‍ സൂചന നല്‍കിയതായും വിവരമുണ്ട്. ആര്‍എസ്എസിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷമാണ് തിരുവനന്തപുരത്തെ ലോഡ്ജില്‍ യുവാവ് ജീവനൊടുക്കിയത്. അതേസമയം, ആര്‍എസ്എസ് ശാഖകളിലും ക്യാംപുകളിലും നടക്കുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചു സമഗ്രാന്വേഷണം വേണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it