Sub Lead

അമ്പലപ്പുഴയില്‍ 22കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു

അമ്പലപ്പുഴയില്‍ 22കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു
X

പത്തനംതിട്ട: അമ്പലപ്പുഴയില്‍ 22കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന അറുപത്തഞ്ചുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട നാഗമംഗലം കോളനിയില്‍ സുനീഷി (അപ്പു-22)നെ തോപ്പുംപടിയില്‍ നിന്ന് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

25നു രാത്രി പത്ത് മണിക്കായിരുന്നു സംഭവം. പ്രതി സുനീഷ് വയോധികയുടെ വീടിന്റെ മതില്‍ ചാടിക്കടന്ന് വന്ന് വാതിലില്‍ മുട്ടിവിളിക്കുകയായിരുന്നു. തുടര്‍ന്ന് ബലാത്കാരം ചെയ്തു. ഗുരുതരമായി പരിക്കേറ്റ വയോധികയെ രാത്രി തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നഴ്‌സിനോടാണ് പീഡനവിവരം വയോധിക വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികില്‍സയിലിരിക്കേയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.

Next Story

RELATED STORIES

Share it