Sub Lead

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ബെംഗളൂരു ഓഫിസില്‍ സിബിഐ റെയ്ഡ്

വര്‍ഷങ്ങളായി വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നുവെന്നാരോപിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷത്തിലാണ്.

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ബെംഗളൂരു ഓഫിസില്‍ സിബിഐ റെയ്ഡ്
X

ബെംഗളൂരു: വിദേശ ധനസഹായം സംബന്ധിച്ച നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ബെംഗളൂരുവിലെ ഓഫിസ് സിബിഐ റെയ്ഡ് നടത്തി. വര്‍ഷങ്ങളായി വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നുവെന്നാരോപിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷത്തിലാണ്. മനുഷ്യാവകാശ സംഘടനയുടെ ബെംഗളൂരു ഓഫിസ് കഴിഞ്ഞ വര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു.

ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചതിനു പിന്നാലെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എഫ്‌സിആര്‍എ നിയമം മറികടന്നുവെന്നാരോപിച്ചായിരുന്നു അന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ സ്ഥാപനം തുടങ്ങി വിദേശത്ത് നിന്ന് 36 കോടി രൂപ സ്വീകരിച്ചെന്നും ഇഡി ആരോപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആംനസ്റ്റിക്കെതിരായ നീക്കത്തിനു ഒരാഴ്ച മുമ്പ് മറ്റൊരു അന്താരാഷ്ട്ര എന്‍ജിഒയായ ഗ്രീന്‍പീസിന്റെ ഓഫിസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി ഗ്രൂപ്പുകള്‍ക്കു മേല്‍ നിരീക്ഷണം ശക്തിപ്പെടുത്തുകയും സംഭാവന സംബന്ധിച്ച് തെറ്റായ റിപോര്‍ട്ട് നല്‍കിയെന്ന് ആരോപിച്ച് ലൈസന്‍സുകള്‍ റദ്ദാക്കുകയോ താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദേശിക്കുകയോ ചെയ്തിരുന്നു.



Next Story

RELATED STORIES

Share it