Sub Lead

ഹാക്കര്‍മാര്‍ പണി കൊടുത്തു; അമിതാഭ് ബച്ചന്റെ ട്വിറ്ററില്‍ ഇമ്രാന്‍ ഖാന്‍

'പാക്കിസ്ഥാനെ സ്‌നേഹിക്കൂ..' എന്ന് ട്വീറ്റ് ചെയ്ത ഹാക്കര്‍മാര്‍ റംസാന്‍ മാസത്തില്‍ ഇന്ത്യ ദയയില്ലാതെ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചുവെന്നും ഇന്ത്യയിലെ മുസ്‌ലീംങ്ങള്‍ ഇതിന് പകരം ചോദിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്നും ട്വീറ്റ് ചെയ്തു.

ഹാക്കര്‍മാര്‍ പണി കൊടുത്തു; അമിതാഭ് ബച്ചന്റെ ട്വിറ്ററില്‍ ഇമ്രാന്‍ ഖാന്‍
X
ന്യൂഡല്‍ഹി: ബോളീവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തുര്‍ക്കിഷ് ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. ബച്ചന്റെ ചിത്രം മാറ്റി ഇമ്രാന്‍ഖാന്റെ ചിത്രമാക്കിയ ഹാക്കര്‍മാര്‍ പാകിസ്താന്‍ അനുകൂല ട്വീറ്റുകളും ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് നടത്തി. 'പാക്കിസ്ഥാനെ സ്‌നേഹിക്കൂ..' എന്ന് ട്വീറ്റ് ചെയ്ത ഹാക്കര്‍മാര്‍ റംസാന്‍ മാസത്തില്‍ ഇന്ത്യ ദയയില്ലാതെ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചുവെന്നും ഇന്ത്യയിലെ മുസ്‌ലീംങ്ങള്‍ ഇതിന് പകരം ചോദിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്നും ട്വീറ്റ് ചെയ്തു.

തുര്‍ക്കിഷ് ഫുട്‌ബോള്‍ കളിക്കാര്‍ക്കെതിരെയുള്ള ഐസ്ലന്‍ഡ് റിപ്പബ്ലിക്കിന്റെ മോശം പെരുമാറ്റത്തിനെതിരെയുള്ള പ്രതിഷേധമാണിതെന്നും വലിയ സൈബര്‍ ആക്രമണത്തിന്റെ തുടക്കമാണിതെന്നും മറ്റൊരു ട്വീറ്റില്‍ രേഖപ്പെടുത്തിയിരുന്നു. അക്കൗണ്ടിന്റെ കവര്‍ ചിത്രവും ഹാക്കര്‍മാര്‍ മാറ്റി. ഐല്‍ദിസ് തിം എന്ന പേരും ഒപ്പം അവരുടെ ചിഹ്നവും കഴുകന്റെ ചിത്രവുമാണ് കവര്‍ ചിത്രമായി നല്‍കിയത്. ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസിലായി നിമിഷങ്ങള്‍ക്കകം ബച്ചന്റെ ട്വിറ്റര്‍ ആക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടു.




Next Story

RELATED STORIES

Share it