Sub Lead

ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാകിസ്താന്‍

70 അധ്യാപകരും 600 ഓളം വിദ്യാര്‍ഥികളും ഉള്‍പ്പെട്ട കാംപസിന്റെ നിയന്ത്രണമാണ് ഏറ്റെടുത്തതെന്നും പഞ്ചാബ് പോലിസ് കാംപസിന് സംരക്ഷണം നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു

ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ  നിയന്ത്രണം ഏറ്റെടുത്തതായി പാകിസ്താന്‍
X

ഇസ്ലാമാബാദ്: പുല്‍വാമ ആക്രമണത്തിന് പിന്നാലെ ലോകരാഷ്ട്രങ്ങളില്‍ നിന്നു കടുത്ത സമ്മര്‍ദ്ദമുയര്‍ന്നതോടെ സായുധസംഘടനകള്‍ക്കെതിരേ നടപടിയുമായി പാക് ഭരണകൂടം.ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ ഭവല്‍പൂരിലുള്ള ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പാക് പഞ്ചാബ് ഭരണകൂടം ജെയ്‌ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത വിവരം പാക് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.

70 അധ്യാപകരും 600 ഓളം വിദ്യാര്‍ഥികളും ഉള്‍പ്പെട്ട കാംപസിന്റെ നിയന്ത്രണമാണ് ഏറ്റെടുത്തതെന്നും പഞ്ചാബ് പോലിസ് കാംപസിന് സംരക്ഷണം നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പുല്‍വാമ ആക്രമണത്തെ യുഎന്‍ രക്ഷാസമിതി അപലപിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. ജെയ്‌ഷെയുടെ പേര് എടുത്തുപറഞ്ഞാണ് രക്ഷാസമിതി ആക്രമണത്തെ അപലപിച്ചത്.

പ്രസ്താവന വൈകിപ്പിക്കാനുള്ള ചൈനയുടേയും പാകിസ്താന്റേയും നീക്കങ്ങള്‍ പാളുകയായിരുന്നു.പാക് മണ്ണിലുള്ള സായുധ സംഘടനകള്‍ക്ക് ധനസഹായം അടക്കമുള്ളവ ലഭിക്കുന്നത് തിരിച്ചറിയുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്നും അതിനാല്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍നിന്ന് ഒഴിവാക്കില്ലെന്നും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎ) എന്ന അന്താരാഷ്ട്ര സംഘടന വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it