Sub Lead

''യുഎസില്‍ ആണും പെണ്ണും മാത്രം'': വ്യത്യസ്ഥ ജെന്‍ഡര്‍ രേഖപ്പെടുത്തുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കുന്നത് മരവിപ്പിച്ചു

യുഎസില്‍ ആണും പെണ്ണും മാത്രം: വ്യത്യസ്ഥ ജെന്‍ഡര്‍ രേഖപ്പെടുത്തുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കുന്നത് മരവിപ്പിച്ചു
X

വാഷിങ്ടണ്‍: യുഎസില്‍ ഇനി മുതല്‍ ആണും പെണ്ണും മാത്രമേ ഉള്ളൂയെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് നടപ്പാക്കി തുടങ്ങി. പാസ്‌പോര്‍ട്ട് അപേക്ഷയിലെ ലിംഗത്തിന്റെ കോളത്തില്‍ എക്‌സ്(അറിയില്ല) എന്നു എഴുതുന്നവരുടെ അപേക്ഷകളിലെ നടപടികള്‍ മരവിപ്പിച്ചു തുടങ്ങിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. മുമ്പ് അനുവദിച്ച പാസ്‌പോര്‍ട്ടുകളില്‍ ലിംഗമാറ്റം വരുത്താനും സാധിക്കില്ല. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍കോ റൂബിയോയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ഗാര്‍ഡിയന്‍ പത്രം റിപോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസമാണ് '' ലിംഗ പ്രത്യയശാസ്ത്ര തീവ്രവാദത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുകയും ജീവശാസ്ത്രപരമായ സത്യം പുനഃസ്ഥാപിക്കുകയും ചെയ്യുക'' എന്ന പേരിലുള്ള ഉത്തരവില്‍ ട്രംപ് ഉത്തരവിട്ടത്. ഇതേതുടര്‍ന്നാണ് പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് മാര്‍കോ റൂബിയോ കത്തെഴുതിയത്. '' ഒരു വ്യക്തിയുടെ ലിംഗം മാറ്റാന്‍ കഴിയില്ലെന്നതാണ് യുഎസിന്റെ നയം. പുരുഷനും സ്ത്രീയും മാറ്റമില്ലാത്ത ജൈവ യാഥാര്‍ത്ഥ്യമാണ്''-കത്ത് പറയുന്നു.

Next Story

RELATED STORIES

Share it