Sub Lead

ആംബുലന്‍സ് എത്തിയില്ല; യുവതി റോഡരികില്‍ പ്രസവിച്ചു

മധ്യപ്രദേശില്‍ ഗര്‍ഭിണികളെ ആശുപത്രിയിലെത്തിക്കുന്ന 'ജനനി എക്‌സ്പ്രസ്' പദ്ധതി പ്രകാരമുള്ള ആംബുലന്‍സ് വിളിച്ചിട്ടും കൃത്യസമയത്ത് എത്താതിരുന്നതിനെത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഇവരെ ബൈക്കിലിരുത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ആംബുലന്‍സ് എത്തിയില്ല; യുവതി റോഡരികില്‍ പ്രസവിച്ചു
X

ഭോപ്പാല്‍: ആംബുലന്‍സ് എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് യുവതി റോഡരികില്‍ പ്രസവിച്ചു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലായിരുന്നു സംഭവം. കമലാ ഭായ് എന്ന യുവതിക്കാണ് സംസ്ഥാന പാതയില്‍ കുഞ്ഞിന് ജന്‍മം നല്‍കേണ്ടിവന്നത്. മധ്യപ്രദേശില്‍ ഗര്‍ഭിണികളെ ആശുപത്രിയിലെത്തിക്കുന്ന 'ജനനി എക്‌സ്പ്രസ്' പദ്ധതി പ്രകാരമുള്ള ആംബുലന്‍സ് വിളിച്ചിട്ടും കൃത്യസമയത്ത് എത്താതിരുന്നതിനെത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഇവരെ ബൈക്കിലിരുത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

യാത്രാമധ്യേ യുവതിക്ക് പ്രസവവേദന രൂക്ഷമായി. ഉടന്‍ ഭര്‍ത്താവ് ബൈക്ക് നിര്‍ത്തുകയും യുവതി വഴിയരികില്‍ പ്രസവിക്കുകയുമായിരുന്നു. പെണ്‍കുഞ്ഞാണ് പിറന്നത്. പിന്നീട് അമ്മയെയും കുട്ടിയെയും ഷാഹ്പൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യവതികളാണെന്ന് ആശുപത്രിയിലെ ഡ്യൂട്ടി നഴ്‌സ് പറഞ്ഞു. കൈക്കുഞ്ഞിനെയും കൊണ്ടാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. റോഡരികില്‍ പ്രസവിച്ചകാര്യം യുവതിയുടെ ബന്ധുക്കളാണ് തങ്ങളെ അറിയിച്ചതെന്നും നഴ്‌സ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it