- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഈസ മൗലവി അന്തരിച്ചു
ഇന്നു രാവിലെ 5.30ഓടെ ഈരാറ്റുപേട്ട വസതിയിലായിരുന്നു അന്ത്യം. ഈരാറ്റുപേട്ട അല്‍ ജാമിയത്തുല്‍ ഫൗസിയ ട്രസ്റ്റ് ചെയര്‍മാന്‍, ഫൗസിയ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് ഇസ്ലാമിക് സ്റ്റഡീസ് പ്രിന്‍സിപ്പാള്‍ എന്നീ ചുമതല വഹിക്കുന്നു.

ഈരാറ്റുപേട്ട: ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ(81) അന്തരിച്ചു. ഇന്നു രാവിലെ 5.30ഓടെ ഈരാറ്റുപേട്ട വസതിയിലായിരുന്നു അന്ത്യം. ഈരാറ്റുപേട്ട അല്‍ ജാമിയത്തുല്‍ ഫൗസിയ ട്രസ്റ്റ് ചെയര്‍മാന്‍, ഫൗസിയ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് ഇസ്ലാമിക് സ്റ്റഡീസ് പ്രിന്‍സിപ്പാള്‍ എന്നീ ചുമതല വഹിക്കുന്നു.
ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനായി മുപ്പതു വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ മന്നാനിയ അറബിക് കോളജ് വര്‍ക്കല, ഹസനിയ അറബിക് കോളജ് കായംകുളം, നൂറുല്‍ ഹുദ അറബിക് കോളജ് കാഞ്ഞിരപ്പള്ളി, മുനവ്വിറുല്‍ ഇസ്ലാം അറബിക് കോളജ് കാരിക്കോട്, പുത്തന്‍പള്ളി അറബി കോളജ് ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദീര്‍ഘകാലം ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാമായിരുന്ന മുഹമ്മദ് അലിയാര്‍ മൗലവിയുടെ മകനാണ്. ഭാര്യ ജമീല ഈരാറ്റുപേട്ട ഇഞ്ചക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: അബ്ദുനൂര്‍ മൗലവി (ഇമാം, വെട്ടം തീണ്ടാപ്പടി ജുമാ മസ്ജിദ്), അമീന്‍ മൗലവി അല്‍ ഹസനി (ഇമാം, ജബലുന്നൂര്‍ ജുമാ മസ്ജിദ്, തേവരുപാറ), മുഹമ്മദ് ഉനൈസ് മൗലവി (ഇമാം, മസ്ജിദുല്‍ ഹുദ, നടയ്ക്കല്‍),
മുഹമ്മദ് അര്‍ഷദ് (ബിസ്സിനസ്സ്), മുഹമ്മദ് അന്‍വര്‍ അബ്‌റാരി (ഇമാം, അറഫ ജുമാ മസ്ജിദ് ചക്കരപറമ്പ്), മുഹമ്മദ് അന്‍സര്‍ ഫാറൂഖി (അധ്യാപകന്‍, ഗൈഡന്‍സ് പബ്ലിക് സ്‌കൂള്‍, ഈരാറ്റുപേട്ട) റുഷ്ദ. മരുമക്കള്‍: ഡി എം മുഹമ്മദ് മൗലവി(ചെയര്‍മാന്‍, മജ്‌ലിസുല്‍ അബറാര്‍ വടുതല) ബുഷ്‌റ, നസീറ (കായംകുളം), താഹിറ(കൊല്ലം), ഫാത്വിമ ചങ്ങനാശ്ശേരി, ഹഫ്‌സ, ഹസീന. ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാം മുഹമ്മദ് നദീര്‍ മൗലവി, അബ്ദുറഷീദ് മൗലവി കരുനാഗപ്പള്ളി എന്നിവര്‍ സഹോദരങ്ങളാണ്. മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം 5.30 ന് ഈരാറ്റുപേട്ട പുത്തന്‍പള്ളി ജുമാ മസ്ജിദില്‍.
RELATED STORIES
ക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTഇംഗ്ലണ്ടിന്റെ ആദ്യ കറുത്ത വര്ഗക്കാരന് പേസര്‍ ഡേവിഡ് 'സിഡ്' ലോറന്‍സ്...
23 Jun 2025 9:22 AM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നാളെ; കരുണ്‍ നായര്‍ക്ക് വീണ്ടും...
19 Jun 2025 11:24 AM GMTവനിതാ ക്രിക്കറ്റിലേക്ക് പരിഗണിക്കണമെന്ന് അനായ ബംഗാര്‍
19 Jun 2025 7:14 AM GMTബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ...
18 Jun 2025 5:30 PM GMT