Sub Lead

വെസ്റ്റ്ബാങ്കില്‍ അക്രമം അഴിച്ചുവിട്ട് ഇസ്രായേലി സൈന്യം; ചെറുത്തുനില്‍പ്പ് ശക്തമെന്ന് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ്

വെസ്റ്റ്ബാങ്കില്‍ അക്രമം അഴിച്ചുവിട്ട് ഇസ്രായേലി സൈന്യം; ചെറുത്തുനില്‍പ്പ് ശക്തമെന്ന് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ്
X

റാമല്ല: അധിനിവേശ വെസ്റ്റ്ബാങ്കിലെ തുബാസ് പ്രദേശത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇസ്രായേലി സൈന്യം ആക്രമണം തുടരുന്നു. വീടുകള്‍ തകര്‍ക്കുകയും ഫലസ്തീനികളെ വെടിവയ്ക്കുകയുമാണ് ഇസ്രായേലി സൈന്യം ചെയ്യുന്നത്. എന്നാല്‍ അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സിന്റെ തുബാസ് ബറ്റാലിയന്‍ അതിനെ ചെറുക്കുന്നു. വാദി തയാസിര്‍ പ്രദേശത്ത് കൂടെ കാല്‍നടയായി പോവുകയായിരുന്ന ഇസ്രായേലി സൈനിക സംഘത്തിന് നേരെ കുഴിംബോംബ് പൊട്ടിച്ചു. സിലാത് അല്‍ ഹരിതിയ പ്രദേശത്ത് നേരിട്ടും ഏറ്റുമുട്ടി. പലതരത്തിലുള്ള സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ചു. ഇരുപ്രദേശങ്ങളിലും ഇസ്രായേലി സൈനിക വാഹനങ്ങളെയും ആക്രമിച്ചു.

അല്‍ സിയോദ് പ്രദേശത്ത് ഇസ്രായേലി സൈനിക വാഹനം തൂഫാന്‍ ബോംബ് ഉപയോഗിച്ച് തകര്‍ത്തു. അല്‍ ബിര്‍ പ്രദേശത്ത് മറ്റൊരു സൈനികവാഹനത്തെ സിജില്‍ സ്‌ഫോടകവസ്തു ഉപയോഗിച്ച് തകര്‍ത്തു. ഇതില്‍ ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ സംഘത്തെ രക്ഷിക്കാന്‍ എത്തിയ അധിക സൈനികര്‍ക്ക് നേരെ വെടിവയ്പുണ്ടായി.

Next Story

RELATED STORIES

Share it