Top

മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ ആക്രമണം; 180ഓളം ഫലസ്തീനികള്‍ക്കു പരിക്ക്(വീഡിയോ)

പള്ളിക്കുള്ളിലേക്കും പ്രാര്‍ഥിക്കുന്നവര്‍ക്കും നേരെ സ്റ്റണ്‍ ഗ്രനേഡുകളും ടിയര്‍ ഗ്യാസുകളും ഇസ്രായേല്‍ സേന എറിഞ്ഞു.

മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ ആക്രമണം; 180ഓളം ഫലസ്തീനികള്‍ക്കു പരിക്ക്(വീഡിയോ)
X

ജെറുസലേം: മസ്ജിദുല്‍ അഖ്‌സയിലും അധിനിവേശ കിഴക്കന്‍ ജെറുസലേമിലെ മറ്റിടങ്ങളിലുമുണ്ടായ ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ 180ഓളം ഫലസ്തീനികള്‍ക്കു പരിക്കേറ്റു. വിശുദ്ധ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായതിനാല്‍ ആയിരക്കണക്കിനു ഫലസ്തീനികളാണ് മസ്ജിദുല്‍ അഖ്‌സയില്‍ എത്തിയിരുന്നത്. ഇതില്‍ ചിലര്‍ ഇസ്രായേലിന്റെ അധിനിവേശത്തിലും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് രാത്രിയില്‍ ഇസ്രായേല്‍ പോലിസ് റബ്ബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും ഉപയോഗിച്ച് എതിരിട്ടത്. പള്ളിക്കുള്ളിലേക്കും പ്രാര്‍ഥിക്കുന്നവര്‍ക്കും നേരെ സ്റ്റണ്‍ ഗ്രനേഡുകളും ടിയര്‍ ഗ്യാസുകളും ഇസ്രായേല്‍ സേന എറിഞ്ഞു. ഫലസ്തീനികളാവട്ടെ പതിവുപോലെ കല്ലുകളും കുപ്പികളും കൊണ്ടാണ് പ്രതിരോധിച്ചത്. 178 ഫലസ്തീനികള്‍ക്കും ആറ് ഇസ്രായേല്‍ പോലിസുകാര്‍ക്കുമാണ് പരിക്കേറ്റതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. റബ്ബല്‍ ബുള്ളറ്റ് കൊണ്ട് പരിക്കേറ്റ 88 ഫലസ്തീനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പലസ്തീന്‍ റെഡ് ക്രസന്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനായി സാരമല്ലാത്ത പരിക്കുള്ളവരെ പരിചരിക്കാന്‍ ജെറുസലേമില്‍ ഒരു ഫീല്‍ഡ് ഹോസ്പിറ്റല്‍ സ്ഥാപിച്ചതായും റെഡ് ക്രസന്റ് അറിയിച്ചു.

ജെറുസലേമിനെച്ചൊല്ലി ഇസ്രായേലും ഫലസ്തീനികളും തമ്മില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വീണ്ടും സംഘര്‍ഷം ഉടലെടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഷെയ്ഖ് ജറയ്ക്കു സമീപം കുടിയൊഴിക്കപ്പെട്ട ഫലസ്തീന്‍ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫലസ്തീന്‍, അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ പ്രവര്‍ത്തകരും ഒത്തുകൂടിയിരുന്നു. എന്നാല്‍, ഇസ്രായേല്‍ സേനയും പോലിസും ചേര്‍ന്ന് ഇവരെ ടിയര്‍ ഗ്യാസ്, റബ്ബര്‍ ബുള്ളറ്റുകള്‍, ഷോക്ക് ഗ്രനേഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് നേരിട്ടതോടെ കുത്തിയിരിപ്പ് സമരം നടത്തി. നിരവധി ഫലസ്തീനികളെയാണ് അറസ്റ്റ് ചെയ്തത്. ആറ് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു.

Red Crescent: 163 Palestinians have been injured, 23 hospitalized as Israelis fire sound bombs and tear gas inside the Al Aqsa Mosque compound pic.twitter.com/eb0RbGSNW1

ഏറ്റുമുട്ടലുകള്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷവും വന്‍തോതില്‍ ഇസ്രായേല്‍ സേന അല്‍-അഖ്‌സാ പള്ളി കോംപൗണ്ടിലേക്ക് എത്തിക്കൊണ്ടിരുന്നു. നിരവധി ഫലസ്തീനികള്‍ പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥന നടത്തുന്നതിനാല്‍ ഇസ്രായേല്‍ സൈന്യം കോംപൗണ്ടിലുള്ള വിശ്വാസികളെ ലക്ഷ്യമിടുന്നത് തുടരുകയാണെന്ന് പലസ്തീന്‍ പ്രവര്‍ത്തകര്‍ റിപോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ പോലിസ് ആക്രമണം അവസാനിപ്പിച്ച് പള്ളി മുറ്റത്ത് നിന്ന് പിന്മാറണമെന്ന് പള്ളിയിലെ ഉച്ചഭാഷിണികളിലൂടെ അല്‍-അഖ്‌സാ പള്ളി ഡയറക്ടര്‍ ഷെയ്ഖ് ഉമര്‍ അല്‍ കിസ്വാനി ആവശ്യപ്പെട്ടു. വിശ്വാസികള്‍ക്കു നേരെ ഗ്രനേഡ് പ്രയോഗിക്കുന്നത് പോലിസ് ഉടന്‍ അവസാനിപ്പിക്കണം. യുവാക്കള്‍ ശാന്തരാവണം. അതിനിടെ, പലസ്തീന്‍ പ്രദേശങ്ങളില്‍ ചെറുത്തുനില്‍പ്പ് തുടരാന്‍ ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമേനി ടെലിവിഷന്‍ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

സയണിസ്റ്റ് ഭരണകൂടത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശിക്കുകയും മസ്ജിദുല്‍ അഖ്‌സയിലെ ആക്രമണത്തിനു പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഇസ്മായില്‍ ഹനിയ്യ മുന്നറിയിപ്പ് നല്‍കി. അല്‍-അഖ്‌സാ പള്ളിക്ക് നേരെയുള്ള ആക്രമണം കണ്ടിട്ടും മൗനം പാലിക്കുന്നഅറബ് നേതാക്കള്‍ക്കെതിരേ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ മറ്റൊരു അംഗം മഹ്‌മൂദ് അല്‍ സഹര്‍ രംഗത്തെത്തി.

Al-Aqsa mosque: Dozens hurt in Jerusalem clashes

Next Story

RELATED STORIES

Share it