Sub Lead

തൂഫാനുല്‍ അഖ്‌സ ഫലസ്തീനി പോരാട്ടത്തിലെ ചരിത്ര നിമിഷം: അറബ് നാഷണല്‍ കോണ്‍ഗ്രസ്

തൂഫാനുല്‍ അഖ്‌സ ഫലസ്തീനി പോരാട്ടത്തിലെ ചരിത്ര നിമിഷം: അറബ് നാഷണല്‍ കോണ്‍ഗ്രസ്
X

ബെയ്‌റൂത്ത്: ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രായേലിനെതിരെ നടത്തിയ തൂഫാനുല്‍ അഖ്‌സ ഓപ്പറേഷന്‍ ഫലസ്തീനി പോരാട്ടത്തിലെ ചരിത്ര നിമിഷമാണെന്ന് അറബ് നാഷണല്‍ കോണ്‍ഗ്രസ്. തൂഫാനുല്‍ അഖ്‌സ ഇസ്രായേലി ഭരണകൂടത്തിന്റെ അടിത്തറ ഇളക്കിയെന്നും അതിന്റെ സുരക്ഷയും ആക്രമണ പദ്ധതികളും തകര്‍ത്തെന്നും ലബ്‌നാനിലെ ബെയ്‌റൂത്തില്‍ നടന്ന അറബ് നാഷണല്‍ കോണ്‍ഗ്രസ് കോണ്‍ഫറന്‍സിലെ പ്രമേയം പറയുന്നു. വംശഹത്യ, ഉപരോധം, പട്ടിണിക്കിടല്‍, നശിപ്പിക്കല്‍ എന്നിവയെ നേരിട്ടാണ് ഫലസ്തീനികള്‍ നിലകൊണ്ടത്. വെസ്റ്റ്ബാങ്കിലെ ജനങ്ങള്‍ ബുദ്ധിപരമായ നീക്കങ്ങളിലൂടെ അധിനിവേശത്തെ നേരിടുന്നു. ലബ്‌നാന്‍, യെമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങളിലെ പ്രതിരോധത്തിന്റെ അച്ചുതണ്ട് ഫലസ്തീനികള്‍ക്കായി ശക്തമായി പ്രവര്‍ത്തിച്ചു. പാശ്ചാത്യരാജ്യങ്ങളുടെയും ഇസ്രായേലിന്റെയും അജണ്ടകള്‍ നടപ്പാക്കാന്‍ സുഡാനില്‍ നടക്കുന്ന ആക്രമണങ്ങളെയും അറബ് നാഷണല്‍ കോണ്‍ഗ്രസ് അപലപിച്ചു. എല്‍ ഫഷര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വംശഹത്യ നടത്തുന്ന ആര്‍എസ്എഫ് പോലുള്ള സംഘടനകള്‍ക്കുള്ള സഹായം പാശ്ചാത്യ രാജ്യങ്ങള്‍ നിര്‍ത്തണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it