Sub Lead

ലോക്‌സഭാ തിരഞ്ഞെടുപ്പ്:യുപിയില്‍ ബദ്ധവൈരികള്‍ കൈകോര്‍ക്കുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പ് സംഖ്യം സംബന്ധിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) അധ്യക്ഷ മായാവതിയും സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവും ശനിയാഴ്ച പ്രഖ്യാപിച്ചേക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ്:യുപിയില്‍ ബദ്ധവൈരികള്‍ കൈകോര്‍ക്കുന്നു
X
ലക്‌നോ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ മലയര്‍ത്തിയടിക്കുക എന്ന ലക്ഷ്യത്തോടെ ബദ്ധവൈരികളായ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി)യും സമാജ്‌വാദി പാര്‍ട്ടി (എസ്പി)യും കൈകോര്‍ക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സംഖ്യം സംബന്ധിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) അധ്യക്ഷ മായാവതിയും സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവും ശനിയാഴ്ച പ്രഖ്യാപിച്ചേക്കും.

ഭരണകക്ഷിയായ ബിജെപിയെ ഉത്തര്‍പ്രദേശില്‍ നിന്നു കെട്ടുകെട്ടിക്കാന്‍ ഇരു പാര്‍ട്ടികളും സഖ്യചര്‍ച്ചകള്‍ക്ക് നേരത്തേ തുടക്കമിട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ ബിഎസ്പി പിന്തുണയോടെ എസ്പി സ്ഥാനാര്‍ഥികള്‍ക്ക് വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞിരുന്നു. ബൃഹത്തായ ബഹുജന മതേതര സഖ്യത്തിന്റെ തുടക്കമെന്നാണ് അന്നതിനെ എസ്പി വിശേഷിപ്പിച്ചത്.

സഖ്യംസംബന്ധിച്ച് അറിയിക്കുന്നതിന് ലക്‌നോവില്‍ മായാവതിയും അഖിലേഷ് യാദവും സംയുക്തമായി മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിട്ടുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി സഖ്യ പ്രഖ്യാപനവും ഉണ്ടാവും.ഇരു പാര്‍ട്ടികളും 37 വീതം സീറ്റുകളില്‍ മല്‍സരിക്കാനാണ് ധാരണയായിട്ടുള്ളത്. ശേഷിക്കുന്ന ആറു സീറ്റുകള്‍ സഖ്യ കക്ഷികള്‍ക്കു വിട്ടുനല്‍കും. രണ്ടു വീതം സീറ്റുകളില്‍ രാഷ്ട്രീയ ലോക് ദളും (ആര്‍എല്‍ഡി) കോണ്‍ഗ്രസും മല്‍സരിക്കുമെന്ന് ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചു.

യാദവ ഇതര ഒബിസിയുടേയും ജാതവ ഇതര ദലിത് വോട്ടുകളും ലക്ഷ്യമിട്ട് ഈ വിഭാഗങ്ങളുടെ പിന്തുണയുള്ള മതേതര പാര്‍ട്ടികളുമായി കൈകോര്‍ക്കാനും ബിഎസ്പിയും എസ്പി തീരുമാനിച്ചിട്ടുണ്ട്. യുപിയിലെ 80 ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷിയായ അപ്‌നാ ദളും 73 സീറ്റുകളിലാണ് വിജയിച്ചത്.അഞ്ചിടങ്ങളില്‍ എസ്പിയും രണ്ടിടങ്ങളില്‍ കോണ്‍ഗ്രസും ജയിച്ചു.

Next Story

RELATED STORIES

Share it