Sub Lead

പിടിച്ചെടുത്ത എകെ 47 തോക്ക് ബിജെപി എംഎല്‍എയുടെ ബന്ധുവിന്റേത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പോലിസ്

ബെഗുസരായ് സദര്‍ എംഎല്‍എ കുന്ദന്‍ സിംഗിന്റെ ബന്ധു നന്ദന്‍ സിംഗ് ചൗധരിയാണ് തങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികളിലൊരാളായ മഞ്ചേഷ് എന്ന ബണ്ടി എന്ന ബഡേ വെളിപ്പെടുത്തിയതായി ബെഗുസാരായി പോലിസ് സൂപ്രണ്ട് അവകാശ് കുമാര്‍ വെളിപ്പെടുത്തി.

പിടിച്ചെടുത്ത എകെ 47 തോക്ക് ബിജെപി എംഎല്‍എയുടെ ബന്ധുവിന്റേത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പോലിസ്
X

പട്‌ന: ബെഗുസാരായില്‍ മൂന്ന് ക്രിമിനലുകളില്‍ നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എകെ 47 റൈഫിളും വെടിയുണ്ടകള്‍ നിറയ്ക്കുന്ന തോക്കിലെ രണ്ട് അറകളും 188 വെടിയുണ്ടകളും നിലവിലെ ബിജെപി എംഎല്‍എയുടെ ബന്ധുവിന്റേതാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബീഹാര്‍ പോലിസ്.

ബെഗുസരായ് സദര്‍ എംഎല്‍എ കുന്ദന്‍ സിംഗിന്റെ ബന്ധു നന്ദന്‍ സിംഗ് ചൗധരിയാണ് തങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികളിലൊരാളായ മഞ്ചേഷ് എന്ന ബണ്ടി എന്ന ബഡേ വെളിപ്പെടുത്തിയതായി ബെഗുസാരായി പോലിസ് സൂപ്രണ്ട് അവകാശ് കുമാര്‍ വെളിപ്പെടുത്തി.

മഞ്ചേഷിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും നന്ദന്‍ ചൗധരിയുടെതാണ്. ഒരു വര്‍ഷം മുമ്പാണ് നന്ദന്‍ ചൗധരി ആയുധങ്ങള്‍ മഞ്ചേഷിന് നല്‍കിയത്. നന്ദന്‍ ചൗധരി ഇപ്പോള്‍ ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു. ബെഗുസരായ് മേയര്‍ ഉപേന്ദ്ര ചൗധരിയുടെ മകനാണ് കുന്ദന്‍ സിംഗ്.

'മുഖ്യപ്രതി നന്ദന്‍ ചൗധരി ഒളിവിലാണ്. അവനെ പിടികൂടാന്‍ ഒരു പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ട്. അറസ്റ്റിനു ശേഷമാത്രമേ അയാള്‍ എങ്ങനെയാണ് അത്യാധുനിക ആയുധം നേടിയതെന്ന കാര്യം വ്യക്തമാവൂ എന്ന് എസ്പി പറഞ്ഞു. ഞെട്ടിക്കുന്ന സംഭവത്തില്‍ ബിജെപി എംഎല്‍എയുടെ പേര് ഉയര്‍ന്നത് രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

അതേസമയം, നന്ദന്‍ ചൗധരിയുമായോ മറ്റേതെങ്കിലും കുറ്റവാളികളുമായോ തനിക്ക് ബന്ധമില്ലെന്നാണ് കുന്ദന്‍ സിംഗ് അവകാശപ്പെട്ടത്.

'ബെഗുസരായ് എസ്പി അവകാശ് കുമാറിന്റെ പ്രസ്താവന താന്‍ കണ്ടിട്ടില്ല. അപ്പോഴും ഞാന്‍ പറയും എനിക്ക് ആരോപണവിധേയനായ ഒരു വ്യക്തിയുമായി ബന്ധമില്ലെന്ന്. നിയമം അതിന്റെ വഴിക്ക് പോകും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയിലെ ബറൗനി ടൗണിലെ കപാസിയ പ്രദേശത്ത് ബെഗുസരായ് പോലfസ് ഞായറാഴ്ച നടത്തിയ റെയ്ഡിലാണ് മഞ്ചേഷ് ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും എകെ 47 ഉള്‍പ്പെടെയുള്ള അത്യാധുനിക ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തത്.

Next Story

RELATED STORIES

Share it