Sub Lead

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു; ഗുരുതര പരിക്കെന്ന് റിപോര്‍ട്ട്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു; ഗുരുതര പരിക്കെന്ന് റിപോര്‍ട്ട്
X

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നുവീണു. ബാരാമതിയില്‍ ബുധനാഴ്ച രാവിലെയായിരുന്ന അപകടം. വിമാനം തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു. അപകടത്തില്‍ അജിത് പവാറിന് ഗുരുതരമായ പരിക്കേറ്റതായാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം അപകടസ്ഥലത്ത് മൃതദേഹങ്ങള്‍ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.

Next Story

RELATED STORIES

Share it