Sub Lead

കൊറോണ: ചൈനയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ യുഎഇ റദ്ദാക്കി

അതേ സമയം ബിജിങ്ങിലേക്കുള്ള സര്‍വീസുകള്‍ തുടരും. യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

കൊറോണ: ചൈനയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ യുഎഇ റദ്ദാക്കി
X

ദുബയ്: കൊറോണ വൈറസ് ബാധ തുടരുന്ന സാഹചര്യത്തില്‍ ചൈനയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കാന്‍ യുഎഇ തീരുമാനിച്ചു. ഫെബ്രുവരി അഞ്ചു മുതലാണ് ചൈന വിമാന സര്‍വീസുകളുടെ വിലക്ക് പ്രാബല്യത്തില്‍ വരിക.

ചൈനയില്‍ രോഗബാധിതരുടെ എണ്ണം പെരുകിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലക്കാണ് നടപടി. എത്ര കാലത്തേക്കാണ് സര്‍വീസ് നിര്‍ത്തി വെക്കുന്നതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൊറോണ നിയന്ത്രണ വിധേയമാക്കാന്‍ ചൈന നടത്തി വരുന്ന നീക്കങ്ങളില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. അതേ സമയം ബിജിങ്ങിലേക്കുള്ള സര്‍വീസുകള്‍ തുടരും. യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

യുഎഇയില്‍ കൊറോണ സ്ഥിരീകരിച്ച 5 പേരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. അഞ്ചു പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യുഎഇ ആരോഗ്യമന്ത്രായം വ്യക്തമാക്കി.

Next Story

RELATED STORIES

Share it