രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; മൂന്ന് കണ്‍വന്‍ഷനുകളില്‍ പ്രസംഗിക്കും

വയനാട്ടിലെത്തുന്ന രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിക്കുക. ബത്തേരി, തിരുവമ്പാടി, വണ്ടൂര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ രാഹുല്‍ പ്രസംഗിക്കും. വയനാടിനെക്കുറിച്ചും മുസ്‌ലിം ലീഗിനെതിരേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വിവാദപരാമര്‍ശം ദേശീയ തലത്തില്‍തന്നെ വയനാട് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്.

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; മൂന്ന് കണ്‍വന്‍ഷനുകളില്‍ പ്രസംഗിക്കും

കോഴിക്കോട്: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. വയനാട്ടിലെത്തുന്ന രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിക്കുക. ബത്തേരി, തിരുവമ്പാടി, വണ്ടൂര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ രാഹുല്‍ പ്രസംഗിക്കും. വയനാടിനെക്കുറിച്ചും മുസ്‌ലിം ലീഗിനെതിരേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വിവാദപരാമര്‍ശം ദേശീയ തലത്തില്‍തന്നെ വയനാട് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്.

അമിത് ഷായുടെ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിട്ടുണ്ടെങ്കിലും കണ്‍വന്‍ഷനിലെ പ്രസംഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കാനാണ് സാധ്യത. രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന വയനാട്ടിലെ റാലി കണ്ടാല്‍ അത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ നടക്കുന്നതെന്ന് പറയാനാവില്ലെന്നായിരുന്നു അമിത് ഷായുടെ വര്‍ഗീയ പരാമര്‍ശം. രാവിലെ ഒമ്പത് മണിയോടെയാവും രാഹുല്‍ തിരുനെല്ലിയിലെത്തുക. തിരുനെല്ലി യുപി സ്‌കൂള്‍ പരിസരത്ത് ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ റോഡ് മാര്‍ഗം ക്ഷേത്രത്തിലെത്തും. പാപനാശിനിയില്‍ പിതൃകര്‍മം നടത്തിയ ശേഷമാവും ക്ഷേത്രസന്ദര്‍ശനം.

രാഹുലെത്തുന്ന കാര്യം ഇന്നലെ വൈകീട്ടോടെയാണ് പോലിസും കോണ്‍ഗ്രസ് നേതാക്കളും തിരുനെല്ലി ക്ഷേത്രം അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ക്ഷേത്രപരിസരത്തും പാപനാശിനി തീരത്തും പോലിസ് പരിശോധന കര്‍ശനമാക്കി. മാവോവാദി സാന്നിധ്യം നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ കാട്ടിക്കുളം മുതല്‍ തിരുനെല്ലി ക്ഷേത്രം വരെയുള്ള 20 കിലോമീറ്ററിലേറെ ഭാഗത്ത് തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധന നടത്തുന്നുണ്ട്. 1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയിരുന്നു. അന്ന് കെ കരുണാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചിതാഭസ്മം പാപനാശിനിയില്‍ നിമഞ്ജനം ചെയ്തത്. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ക്കുശേഷം രാഹുല്‍ കോയമ്പത്തൂരിലേക്ക് മടങ്ങും.

RELATED STORIES

Share it
Top