Latest News

വീടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു

വീടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു
X

കോഴിക്കോട്: ഉള്ളിയേരിയില്‍ വീടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. ഉള്ളിയേരി ഒള്ളൂരില്‍ വടക്കേ കുന്നുമ്മല്‍ വാസുവിന്റെ വീട്ടിലെ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്. വൈദ്യുതോപകരണങ്ങള്‍ക്കും തീപിടിച്ചു. ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം. അടുക്കളയിലെ സാധനങ്ങള്‍ക്കും വീടിനും കേടുപാടുകള്‍ സംഭവിച്ചു. ജനല്‍ ചില്ലുകളും തകര്‍ന്നു. കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയുടെ യൂണിറ്റെത്തിയാണ് തീയണച്ചത്.

Next Story

RELATED STORIES

Share it