അഹമ്മദാബാദ് സ്‌ഫോടനക്കേസ്; 5 മലയാളികളടക്കമുള്ളവരുടെ ശിക്ഷാ വിധി ഇന്ന്
കുറ്റക്കാരെന്ന് കോടതി കണ്ടത്തിയവരുടെ പട്ടികയില്‍ അഞ്ച് പേര്‍ മലയാളികളാണ്. കേസില്‍ പ്രതി ചേര്‍ത്ത 78 പേരില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.

അഹമ്മദാബാദ്: 2008ലെ അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ കുറ്റക്കാരായി വിചാരണക്കോടതി കണ്ടെത്തിയ 49 പേരുടെയും ശിക്ഷ വിധി ഇന്ന്. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുക.
കുറ്റക്കാരെന്ന് കണ്ടത്തിയവരുടെ പട്ടികയില്‍ അഞ്ച് പേര്‍ മലയാളികളാണ്. കേസില്‍ പ്രതി ചേര്‍ത്ത 78 പേരില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
ആകെ 77 പേര്‍ പ്രതികളായ കേസില്‍ മലയാളിയായ അബ്ദുല്‍ സത്താര്‍, സൈനുദ്ദീന്‍ എന്നിവര്‍ അടക്കം 28 പേരെ കോടതി കഴിഞ്ഞ ആഴ്ച വെറുതെ വിട്ടിരുന്നു.
മലയാളികളായ ശിബിലി, ശാദുലി, മുഹമ്മദ് അന്‍സാര്‍ തുടങ്ങി അഞ്ച് മലയാളികളടക്കമുള്ളവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരുടെ ശിക്ഷയാണ് ഇന്ന് വിധിക്കുന്നത്. അവസാന വിധി വരുന്നതുവരെ കോടതിയിലെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രത്യേക കോടതി 49 പേരെ കുറ്റക്കാരെന്ന് വിധിച്ചതും 28 പേരെ വെറുതേ വിട്ടതും.13 വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി പ്രഖ്യാപിക്കുന്നത്. യുഎപിഎ അടക്കമുള്ള കേസുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
2008 ജൂലൈ 26ന് അഹമ്മദാബാദില്‍ നടന്ന 21 ഇടങ്ങളിലാണ് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്. 56 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏഴു മലയാളികളടക്കം മൊത്തം 77 ഓളം പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കോട്ടയം ഈരാറ്റുപേട്ടയിലെ പി എസ് അബ്ദുല്‍ കരീമിന്റെ മക്കളായ ശിബിലിയും ശാദുലിയും. ആലുവ കുഞ്ഞുണ്ണിക്കരയിലെ പരേതനായ പെരുന്തേലില്‍ അബ്ദുല്‍ റസാഖിന്റെ മക്കളായ അന്‍സാറും സത്താറും, കൊണ്ടോട്ടി സ്വദേശി സൈനുദ്ദീന്‍, മകന്‍ ശറഫുദ്ദീന്‍, മംഗളൂരു മലയാളി നൗഷാദ് എന്നിവരാണ് കേസില്‍ പ്രതികളായ മറ്റു മലയാളികള്‍.
RELATED STORIES
അനില്‍കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില്‍ പാര്‍ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു
3 Oct 2023 6:29 AM GMT