- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വര്‍ധനവ്: ജപ്പാനില്‍ നാല് പ്രദേശങ്ങളില്‍ കൂടി അടിയന്തരാവസ്ഥ

ടോക്കിയോ: കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് ജപ്പാനിലെ നാല് പ്രദേശങ്ങളില്‍ കൂടി ഞായറാഴ്ച മുതല്‍ അടിയന്തരാവസ്ഥ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി യോഷിഹിഡെ സുഗ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. ടോക്കിയോ, ഒസാക്ക, ക്യോട്ടോ, ഹ്യോഗോ എന്നിവിടങ്ങളിലാണ് മെയ് 11 വരെ അടിയന്തരാവസ്ഥയെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ജപ്പാന് കൊവിഡിന്റെ നാലാം തരംഗത്തിന്റെ മധ്യത്തിലാണ്. നിലവില്‍ ടോക്കിയോ, ഒസാക്ക തുടങ്ങിയ മെട്രോപൊളിറ്റന്‍ നഗരങ്ങള്‍ ഉള്‍പ്പെടെ 10 പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇതിനു പിന്നാലെയാണ് ഏപ്രില്‍ 25 മുതല്‍ മെയ് 11 വരെ ടോക്കിയോ, ഒസാക്ക, ക്യോട്ടോ, ഹ്യോഗോ എന്നിവിടങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. 'സുവര്‍ണ വാരത്തിലെ നടപടികളും റെസ്റ്റോറന്റുകള്ക്കെതിരായ നടപടികളും തീവ്രമായ വര്‍ധനവും ആളുകളുടെ യാത്ര തടയുന്നതിനുമാണ് പ്രഖ്യാപനമെന്ന് പ്രധാനമന്ത്രി സുഗയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.
അടിയന്തിര സാഹചര്യങ്ങളില്‍, അവശ്യവസ്തുക്കളും സേവനങ്ങളും നല്‍കുന്നത് ഒഴികെയുള്ള ഷോപ്പിങ് മാളുകള്‍ പോലുള്ള വലിയ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തടയും. മദ്യശാലകള്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രി 8നു ശേഷം അടച്ചില്ലെങ്കില്‍ പിഴ ഈടാക്കും. അതേസമയം, വാക്സിനേഷനില്‍ ജപ്പാന് മറ്റ് രാജ്യങ്ങളെക്കാള്‍ പിന്നിലാണെന്ന് ക്യോഡോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ആകെ ജനസംഖ്യയുടെ ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഫൈസര്‍ ഇങ്കിന്റെ രണ്ട് ഡോസുകളില്‍ കുറഞ്ഞത് ഒരു ഡോസെങ്കിലും ലഭിച്ചത്. ജൂലൈ അവസാനത്തോടെ ജപ്പാനിലെ പ്രായമായ എല്ലാവര്ക്കും കുത്തിവയ്പ്പ് പൂര്‍ത്തിയാക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് സുഗ പറഞ്ഞു.
അതേസമയം, രാജ്യത്തെ മൂന്നാമത്തെ അടിയന്തരാവസ്ഥാ പ്രഖ്യാപനം ടോക്കിയോ ഒളിംപിക്സ്, പാരാലിംപിക്സ് എന്നിവയെ ബാധിക്കില്ലെന്നും അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 'അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി, ഒളിംപിക് ഓര്‍ഗനൈസിങ് കമ്മിറ്റി, ടോക്കിയോ മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് സുരക്ഷിതമായ ഒളിംപിക്സ് ആക്കാന്‍ ഞങ്ങള്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും സുഗ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
After surge in Covid cases, Japan declares emergency in four prefectures
RELATED STORIES
എട്ടാം ക്ലാസുകാരൻ ഷോക്കേറ്റുമരിച്ച സംഭവം; അന്വഷണ സംഘം റിപോർട്ട് നൽകി
23 July 2025 6:14 AM GMT'തുടർച്ചയായ മഴയും ശുചിത്വമില്ലായ്മയും'; പനിബാധിതരുടെ എണ്ണം കൂടുന്നു
23 July 2025 5:56 AM GMTമുംബൈ ട്രെയ്ന്‍ സ്ഫോടനങ്ങള്‍: ഭീകരവിരുദ്ധ സേനയുടെ പ്രഷര്‍ കുക്കര്‍...
23 July 2025 5:00 AM GMTമുക്കാൽ ലക്ഷം തൊട്ട് സ്വർണവില; വരും ദിവസങ്ങളിൽ കുറയുമെന്നും സൂചന
23 July 2025 4:48 AM GMTഇന്നും മഴ കനക്കും
23 July 2025 4:34 AM GMT'ഒരതിർത്തിയും ഇല്ല, ഒരു രാജ്യവുമില്ല, നാമെല്ലാം മനുഷ്യകുലത്തിൻ്റെ...
23 July 2025 4:20 AM GMT