പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വിലക്ക്; അഫ്ഗാനിലെ പദ്ധതികള്‍ മരവിപ്പിച്ച് ലോകബാങ്ക്
താലിബാന്‍ പെണ്‍കുട്ടികള്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് മടങ്ങുന്നത് വിലക്കിയതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ 600 മില്യണ്‍ ഡോളര്‍ (458 മില്യണ്‍ പൗണ്ട്) മൂല്യമുള്ള നാല് പദ്ധതികളാണ് ലോകബാങ്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

കാബൂള്‍: പെണ്‍കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തിയ താലിബാന്‍ നടപടിയെ തുടര്‍ന്ന് അഫ്ഗാന് നല്‍കിയ ഇളവുകള്‍ എടുത്തുകളയാനുള്ള തീരുമാനത്തിലാണ് ലോക ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍.
താലിബാന്‍ പെണ്‍കുട്ടികള്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് മടങ്ങുന്നത് വിലക്കിയതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ 600 മില്യണ്‍ ഡോളര്‍ (458 മില്യണ്‍ പൗണ്ട്) മൂല്യമുള്ള നാല് പദ്ധതികളാണ് ലോകബാങ്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. അഫ്ഗാന്‍ ജനതയുടെ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നിവ മെച്ചപ്പെടുത്തുന്നതടക്കമുള്ള പദ്ധതികളുടെ ധനസ്രോതസുകള്‍ ഇതോടെ താത്കാലികമായെങ്കിലും തടസപ്പെട്ടു. പദ്ധതികളിലെല്ലാം സ്ത്രീ പങ്കാളിത്തം നിര്‍ബന്ധമാണെന്ന് ലോകബാങ്ക് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അധികാരമേറ്റെടുത്ത ശേഷവും മാസങ്ങള്‍ നീണ്ട നിയന്ത്രണങ്ങളെത്തുടര്‍ന്ന് സ്‌കൂളുകള്‍ തുറക്കാന്‍ താലിബാന്‍ നേതൃത്വം അനുവദിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി. പെണ്‍കുട്ടികളുടെ യൂണിഫോം സംബന്ധിച്ച തീരുമാനത്തിന് ശേഷം മാത്രമേ സ്‌കൂളുകള്‍ തുറക്കൂ എന്നാണ് ഇപ്പോള്‍ താലിബാന്‍ നിലപാടെടുത്തിരിക്കുന്നത്.
'ശരിയത്ത് നിയമവും അഫ്ഗാന്‍ പാരമ്പര്യവും' അനുസരിച്ചാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടതെന്നും താലിബാന്‍ ആവശ്യപ്പെട്ടു. അടച്ചിട്ട സ്‌കൂളുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് സമീപം ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വിലക്ക്; അഫ്ഗാനിലെ പദ്ധതികള്‍ മരവിപ്പിച്ച് ലോകബാങ്ക്
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT