'തുല്യാവകാശം ഭരണപങ്കാളിത്തം'; കാബൂള്‍ തെരുവില്‍ സമരവുമായി വനിതകള്‍ (വീഡിയോ)

കാബൂള്‍: തുല്യാവകാശങ്ങളും ഭരണപങ്കാളിത്തവും വേണമെന്ന് ആവശ്യപ്പെട്ട് കാബൂള്‍ തെരുവില്‍ പ്ലക്കാര്‍ഡുകളുമായി വനിതകളുടെ സമരം. നാല് സ്ത്രീകളാണ് മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങിയത്.
These brave women took to the streets in Kabul to protest against Taliban. They simplify asking for their rights, the right to work, the right for education and the right to political participation.The right to live in a safe society. I hope more women and men join them. pic.twitter.com/pK7OnF2wm2
— Masih Alinejad 🏳️ (@AlinejadMasih) August 17, 2021
മാധ്യപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മസിഹ് അലിനെജാദ് ആണ് താലിബാന്‍ കാബൂള്‍ കീഴടക്കിയതിന് ശേഷമുള്ള വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ആയുധധാരികളായ താലിബാന്‍ പ്രവര്‍ത്തകര്‍ സുരക്ഷയൊരുക്കി സമരക്കാര്‍ക്ക് സമീപം നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
താലിബാനെതിരേ സമരവുമായി തെരുവില്‍ ഇറങ്ങിയ ധീര വനിതകള്‍ എന്ന അടിക്കുറിപ്പോടെയാണ് മസിഹ് തന്റെ ട്വിറ്റര്‍ പേജില്‍ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിനും ജോലി ചെയ്യാനും ഭരണ പങ്കാളിത്തവും ആവശ്യപ്പെട്ടാണ് അവര്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നതെന്നും മസിഹ് പറയുന്നു. കൂടുതല്‍ സ്ത്രീകള്‍ സമരത്തില്‍ പങ്കാളികളാകുമെന്ന പ്രതീക്ഷയും മസിഹ് പങ്കുവച്ചു.
RELATED STORIES
റെയ്ഡിനു പിന്നാലെ ന്യൂസ്ക്ലിക്ക് എഡിറ്ററും എച്ച്ആര് മേധാവിയും...
3 Oct 2023 5:04 PM GMTഡല്ഹിയില് മാധ്യമപ്രവര്ത്തകരുടെ വീടുകളില് വ്യാപക റെയ്ഡ്;...
3 Oct 2023 5:45 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMT