യുഎസുമായുള്ള സമാധാന ചര്‍ച്ച അഫ്ഗാന്‍ താലിബാന്‍ ഉപേക്ഷിച്ചു
ചര്‍ച്ചയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളെ പങ്കെടുപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് താലിബാന്‍ പിന്‍മാറിയത്.
BY SRF8 Jan 2019 3:44 PM GMT
X
SRF8 Jan 2019 3:44 PM GMT
ദോഹ: യുഎസ് ഉദ്യോഗസ്ഥരുമായി ഖത്തറില്‍ നാളെ നടത്താനിരുന്ന സമാധാന ചര്‍ച്ച അഫ്ഗാന്‍ താലിബാന്‍ ഉപേക്ഷിച്ചു. യോഗത്തിന്റെ അജണ്ടയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് നടപടി. ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് ദ്വിദിന സമാധാന ചര്‍ച്ച സംഘടിപ്പിച്ചിരുന്നത്. ചര്‍ച്ചയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളെ പങ്കെടുപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് താലിബാന്‍ പിന്‍മാറിയത്.
കാബൂളിലേത് യുഎസിന്റെ പാവ സര്‍ക്കാറാണെന്ന് ആരോപിച്ചാണ് ചര്‍ച്ചയില്‍ അഫ്ഗാന്‍ ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കണമെന്ന മേഖലയിലെ പ്രബല രാജ്യങ്ങളുടെ അഭ്യര്‍ഥന താലിബാന്‍ തള്ളിയത്. അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന ഉപാധിയെതുടര്‍ന്ന് കഴിഞ്ഞാഴ്ച സൗദിയില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ചയില്‍നിന്നും താലിബാന്‍ പിന്‍മാറിയിരുന്നു. 2001ലെ യുഎസ് നേതൃത്വത്തിലുള്ള അധിനിവേശ സേന അധികാരത്തില്‍നിന്നു പുറത്താക്കിയ രാജ്യത്തെ ഏറ്റവും വലിയ സായുധ വിഭാഗമാണ് താലിബാന്‍.
Next Story
RELATED STORIES
പ്രസംഗം കഴിയും മുമ്പ് അനൗണ്സ്മെന്റ്; മുഖ്യമന്ത്രി ക്ഷുഭിതനായി...
23 Sep 2023 6:47 AM GMT72 വെബ്സൈറ്റുകളും ലോണ് ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMTഏഷ്യന് ഗെയിംസിന് ഇന്ന് തുടക്കം; ഇന്ത്യയ്ക്കായി 655 കായികതാരങ്ങള്...
23 Sep 2023 6:14 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTഅയ്യന്തോള് ബാങ്കിലേത് കരുവന്നൂരിനേക്കാള് വലിയ തട്ടിപ്പെന്ന് അനില്...
23 Sep 2023 5:58 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMT