ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ ഒ എം ജോര്‍ജിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തു. വീട്ടില്‍ ജോലിക്കു നില്‍ക്കുകയായിരുന്ന സ്ത്രീയുടെ മകളെയാണു ഒ എം ജോര്‍ജ് പീഡിപ്പിച്ചത് .ഒന്നര വര്‍ഷത്തോളം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പോലിസ് പറയുന്നത്. പരാതിയെ തുടര്‍ന്ന് ഒ എം ജോര്‍ജ് ഒളിവിലാണ്. പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ഉമ്മര്‍ പണം നല്‍കിയിട്ടുണ്ടന്ന വിവരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. നിരന്തരം നഗ്‌നചിത്രങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപെടുത്തുകയും ചെയ്തിരുന്നു.ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന സംഭാഷണം കേട്ടപ്പോഴാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പീഡനവിവരം അറിയുന്നതെന്നും അവര്‍ പറഞ്ഞു.ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി.ഒളിവില്‍ കഴിയുന്ന പ്രതിയെ പിടികൂടാനുള്ള നടപടി എടുക്കമെന്നും പോലിസ് അറിയിച്ചു.RELATED STORIES

Share it
Top