Sub Lead

കൊച്ചിയില്‍ നടിയുടെ ബ്യൂട്ടിപാര്‍ലറിനു നേരെ വെടിവെയ്പ്: രവി പൂജാരിയെ മുഖ്യപ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിലാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കുറ്റ പത്രം സമര്‍പ്പിച്ചിരിക്കുന്നത്. 150 ഓളം പേജു വരുന്ന കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്നത്.32 ഓളം സാക്ഷി മൊഴികളും കുറ്റപത്രത്തില്‍ ഉളളതായിട്ടാണ് വിവരം. നടി ലീന മരിയ പോളിന്റെ വിശദമായ മൊഴിയും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നും അറിയുന്നു

കൊച്ചിയില്‍ നടിയുടെ ബ്യൂട്ടിപാര്‍ലറിനു നേരെ വെടിവെയ്പ്: രവി പൂജാരിയെ മുഖ്യപ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
X

കൊച്ചി: നടി ലീന മരിയ പോളിന്റെ എറണാകുളം കടവന്ത്രയിലെ ആഡംബര ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യപ്രതിയാക്കി ക്രൈംബ്രാഞ്ച് ആദ്യ ഘട്ട കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിലാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കുറ്റ പത്രം സമര്‍പ്പിച്ചിരിക്കുന്നത്. 150 ഓളം പേജു വരുന്ന കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്നത്.32 ഓളം സാക്ഷി മൊഴികളും കുറ്റപത്രത്തില്‍ ഉളളതായിട്ടാണ് വിവരം. ഇതു കൂടാതെ ബ്യൂട്ടി പാര്‍ലര്‍ ഉടമ നടി ലീന മരിയ പോളിന്റെ വിശദമായ മൊഴിയും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നും അറിയുന്ന്ു. ലീന മരിയ പോളില്‍ നിന്നും പണം തട്ടുന്നതിന്റെ ഭാഗമായിട്ടാണ് ബ്യൂട്ടിപാര്‍ലറിനു നേരെ വെടിവെയ്പുണ്ടായതെന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.ഗൂഡാലോചന,ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമം, അതിക്രമിച്ച കയറല്‍ അടക്കം നാലിലധികം വകുപ്പുകള്‍ രവി പൂജാരിയക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിട്ടുണ്ട്.അതേ സമയം ബൈക്കിലെത്തി ബ്യൂട്ടിപാര്‍ലറിനു നേരെ വെടിയുതിര്‍ത്ത രണ്ടു പേര്‍ക്കെതിരെ രണ്ടാം ഘട്ടത്തിലായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം. ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ ഇത് സംബന്ധിച്ച് പരാമര്‍ശമുണ്ടെങ്കിലും ഇവര്‍ക്കെതിരെയുള്ള വിശദമായ കുറ്റപത്രം പിന്നീടായിരിക്കും സമര്‍പ്പിക്കുകയെന്നാണ് അറിയുന്നത്.

ബൈക്കിലെത്തിയ രണ്ടു പേരാണ് വെടിയുതിര്‍ത്തതെങ്കിലും ഇതാരാണെന്ന് അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തതിനാലാണ് ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം പിന്നീട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചതത്രെ.നിലവില്‍ രവി പൂജാരി സെനഗലില്‍ അവിടുത്തെ പോലീസിന്റെ പിടിയിലായിട്ടുണ്ടെങ്കിലും ഇന്ത്യയിലെത്തിച്ചിട്ടില്ല. ഇയാളെ സെനഗലില്‍ നിന്നും ഉടന്‍ ഇന്ത്യയിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് അടിന്തരമായി കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് അറിയുന്നത്. ഡിസംബര്‍ 15 നാണ് എറണാകുളം കടവന്ത്രയിലെ നടി ലീന മരിയ പോളിന്റെ ആഡംബര ബ്യൂട്ടിപാര്‍ലറിനു നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിര്‍ത്തത്. തുടര്‍ന്ന്് ഇവര്‍ രവി പൂജാരിയുടെ പേര് പരമാര്‍ശിക്കുന്ന കടലാസും ഇവിടെ ഇട്ടതിനു ശേഷമായിരുന്നു രക്ഷപെട്ടത്. പോലീസ് നടത്തിയ വിശദമായ പരിശോധനയിലും നടി ലീന മരിയ പോളില്‍ നി്ന്നും ശേഖരിച്ച മൊഴിയില്‍ നിന്നുമാണ് സംഭവത്തിനു പി്ന്നിലെ രവി പൂജാരിയുടെ ബന്ധം വ്യക്തമായത്.ആദ്യ ഘട്ടത്തില്‍ പോലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നതെങ്കിലും പി്ന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ഒരു ഡോക്ടറാണ് സംഭവത്തിനു പി്ന്നിലുള്ളതെന്നും ഗുണ്ടാ സംഘങ്ങള്‍ വഴിയാണ് ഇയാള്‍ രവി പൂജാരിയെ ബന്ധപ്പെട്ടതെന്നും വ്യക്തമായതായാണ് അറിയുന്നത്.


Next Story

RELATED STORIES

Share it