നടിയെ ആക്രമിച്ച കേസ്:കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന നടിയുടെ ഹരജി; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
വെള്ളിയാഴ്ചയ്ക്കകം വിശദീകരണം രേഖാമുലം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.സര്‍ക്കാര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണെന്നും കേസില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അതിജീവിതയായ നടി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.വെള്ളിയാഴ്ചയ്ക്കകം വിശദീകരണം രേഖാമുലം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.സര്‍ക്കാര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണെന്നും കേസില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതിജീവിതയുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുകയുള്ളുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഹരജിയുമായി മുന്നോട്ടുപോകരുതെന്നാണ് അതിജീവിതയോട് അഭ്യര്‍ഥിക്കുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.അതേ സമയം കേസ് അന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യത്തില്‍ നിലവില്‍ ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു.
താന്‍ ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ കേസിലെ പ്രതികള്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു നടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.അന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ദ്രുതഗതിയില്‍ സമര്‍പ്പിക്കുന്ന തുടരന്വേഷണ റിപോര്‍ട്ടില്‍ അപാകതകളുണ്ടായേക്കാമെന്നും ഹരജിയില്‍ വ്യക്തമാക്കി. വേഗത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നടത്തുന്ന ശ്രമം തനിക്ക് നീതി നിഷേധിക്കുന്നതിനു തുല്യമാണെന്നും നടി ഹരജിയില്‍ ആരോപിച്ചിരുന്നു.
RELATED STORIES
മണ്ണെണ്ണ വില കുത്തനെ കൂട്ടി കേന്ദ്രം; ലിറ്ററിന് 14 രൂപയുടെ വര്ധന
2 July 2022 5:20 PM GMTപിണറായിയെ നിയന്ത്രിക്കുന്നത് ഫാരീസ് അബൂബക്കര്; അമേരിക്കന് ബന്ധം...
2 July 2022 5:00 PM GMTമാധ്യമ പ്രവര്ത്തകന് സുബൈറിന്റെ ജാമ്യം നിഷേധിച്ച വിവരം പോലിസ്...
2 July 2022 4:51 PM GMTകുളത്തില് നീന്താനിറങ്ങിയ വിദ്യാര്ഥി മുങ്ങി മരിച്ചു
2 July 2022 4:35 PM GMTനിര്ദേശങ്ങള് അംഗീകരിച്ചു; സിഐസിയുമായി ബന്ധം തുടരുമെന്ന് സമസ്ത
2 July 2022 4:19 PM GMTതൊഹോകു ജാപ്പനീസ് ഫോട്ടോഗ്രഫി പ്രദര്ശനത്തിന് ദര്ബാര് ഹാള്...
2 July 2022 4:13 PM GMT