Sub Lead

നടിയുടെ ബ്യൂട്ടിപാര്‍ലറിനു നേരെ വെടിവെയ്പ്: പിന്നില്‍ പ്രവര്‍ത്തിച്ചത് ഡോക്ടറെന്ന് സൂചന; വീടുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന

രവി പൂജാരി അടക്കം മൂന്നു പേരെ പ്രതിയാക്കി നാളെ എറണാകുളത്തെ കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്. കൊച്ചി, കാസര്‍കോഡ് മേഖലയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുള്ള ഒരു ഡോക്ടറാണ് സംഭവത്തിന്റെ പിന്നിലുള്ളതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം.

നടിയുടെ ബ്യൂട്ടിപാര്‍ലറിനു നേരെ വെടിവെയ്പ്: പിന്നില്‍ പ്രവര്‍ത്തിച്ചത് ഡോക്ടറെന്ന് സൂചന; വീടുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന
X

കൊച്ചി: നടി ലീന മരിയ പോളിന്റെ എറണാകുളം കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു വ്യക്തമായ വിവരം ലഭിച്ചതായി സുചന. രവി പൂജാരി അടക്കം മൂന്നു പേരെ പ്രതിയാക്കി നാളെ എറണാകുളത്തെ കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.കൊച്ചി, കാസര്‍കോഡ് മേഖലയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുള്ള ഒരു ഡോക്ടറാണ് സംഭവത്തിന്റെ പിന്നിലുള്ളതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരമെന്നാണ് അറിയുന്നത്.ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഈ ഡോക്ടറിന്റെ കാസര്‍കോഡും കൊല്ലത്തുമുള്ള വീടുകളിലും റെയിഡു നടത്തി. എന്നാല്‍ ഇതിനു മുമ്പ് തന്നെ ഡോക്ടര്‍ ഇവിടെ നി്ന്നും പോയിരുന്നു.ഗുണ്ടാ സംഘങ്ങള്‍ വഴിയാണ് ഈ ഡോക്ടര്‍ മുംബൈയിലെ അധോലോക കുറ്റവാളി രവി പൂജാരിയെ ബന്ധപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.പ്രാദേശിക പിന്തുണയില്ലാതെ എറണാകൂളത്തെ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പ് നടക്കില്ല എന്ന നിഗമനത്തിലായിരുന്നു തുടക്കം മുതല്‍ പോലീസ്. ഇതുകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറുടെ പങ്ക് വെളിപ്പെട്ടിരിക്കുന്നത്. ബ്യൂട്ടി പാര്‍ലര്‍ ഉടമ നടി ലീന മരിയാ പോളുമായും ഈ ഡോക്ടററിന്റെ സുഹൃത്തായ മറ്റൊരു ഡോക്ടറിനു അടുപ്പമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

നടിയുടെ കൈയില്‍ ആവശ്യത്തില്‍ കൂടുതല്‍ പണമുണ്ടെന്ന് സുഹൃത്തായ ഡോക്ടര്‍ ഗുണ്ടാ സംഘവുമായി അടുപ്പമുള്ള തന്റെ സുഹൃത്തായ ഡോക്ടറോട് പറഞ്ഞു.തുടര്‍ന്ന് ഇയാള്‍ തനിക്ക് അടുപ്പമുള്ള കൊച്ചി പെരുമ്പാവൂര്‍ മേഖല കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ പ്രധാനിയോട് ഇക്കാര്യം സൂചിപ്പിച്ചു. തുടര്‍ന്ന് ഈ ഡോക്ടറും ഗുണ്ടാസംഘത്തിലെ ഒരാളും ചേര്‍ന്നാണ് ഗൂഡലോചന നടത്തിയതത്രെ. ഗുണ്ടാസംഘത്തിലെ ഇയാള്‍ മറ്റൊരു കേസില്‍ മംഗലാപുരം ജയിലില്‍ കഴിയുമ്പോള്‍ ഇവര്‍ രവി പൂജാരിയുടെ സംഘത്തില്‍പ്പെട്ടവരെ പരിചയപ്പെടുന്നു. തുടര്‍ന്ന് മംഗലാപുരം ജയിലില്‍ വെച്ച് നടത്തിയ ആസൂത്രണത്തിനൊടുവിലാണ് രണ്ടംഗസംഘം ബ്യൂട്ടി പാര്‍ലറിലെത്തി വെടിയുതിര്‍ക്കുന്നതെന്നാണ് വിവരം. രവി പൂജാരി വഴി ഇവര്‍ ആവശ്യപ്പെട്ട 25 കോടി കിട്ടാതെവന്നതോടെയാണ് ബ്യൂട്ടിപാലര്‍റിലെത്തി വെടിയുതിര്‍ത്തത്.നടിയെ ഭയപ്പെടുത്തുക എന്നതായിരുന്നു ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്തിനു പിന്നിലെ ലക്ഷ്യം. ഡോക്ടറുടെ പങ്ക് അന്വേഷണസംഘം തിരിച്ചറിഞ്ഞതോടെ ഇയാള്‍ ഒളിവിലാണ്. ഇയാള്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രാത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. രവി പൂജാരിയെ മുഖ്യപ്രതിയാക്കിയുളള ആദ്യ കുറ്റപത്രം നാളെ കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിക്കും.ഇതില്‍ ഈ ഡോക്ടമാരുടെ പങ്കും പോലീസ് ഉള്‍പ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

Next Story

RELATED STORIES

Share it